'ഗണപതി' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്, എങ്ങനെയുണ്ടെന്ന് ചോദിച്ച് രജനി.. അത് പോരെന്ന് ഞാന്‍ പറഞ്ഞു; രസകമായ ഓര്‍മ്മ പങ്കുവച്ച് കമല്‍ ഹാസന്‍

തമിഴകത്ത് ദൈവങ്ങളെ പോലെയാണ് പ്രിയ താരങ്ങളെ ആരാധകര്‍ കാണാറുള്ളത്. ആരാധകര്‍ തമ്മില്‍ ഫൈറ്റുകള്‍ നടക്കാറുണ്ടെങ്കിലും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് താരങ്ങള്‍. സൂപ്പര്‍ താരങ്ങളായ രജനികന്തിന്റെയും കമല്‍ ഹാസന്റെയും സൗഹൃദം പ്രസിദ്ധമാണ്.

രജനികാന്തിനെ കുറിച്ച് കമല്‍ ഹാസന്‍ സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. രജനികാന്ത് ‘ദളപതി’ എന്ന സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ അത് തെറ്റായി കേട്ടതിനെ കുറിച്ചാണ് കമല്‍ പറയുന്നത്.

”ഒരു കല്യാണ മണ്ഡപത്തില്‍ വച്ച് രജനി വന്നു താന്‍ ഒരു പുതിയ ചിത്രം ചെയ്യുകയാണ് എന്ന് പറഞ്ഞു. എന്റെ ചെവിയിലാണ് അദ്ദേഹം അത് പറഞ്ഞത്. ചിത്രത്തിന്റെ പേര് അദ്ദേഹം ‘ദളപതി’ എന്ന് പറഞ്ഞത് ഞാന്‍ കേട്ടത് ‘ഗണപതി’ എന്നാണ്. അദ്ദേഹം ചോദിച്ചു പേര് എങ്ങനെ?”

”ഞാന്‍ പറഞ്ഞു അത്ര പോരാ. അതെന്താ നല്ല ബലമുള്ള പേരല്ലേ എന്നായി അദ്ദേഹം. അത് ശരിയല്ല എന്ന് ഞാനും. പിന്നെയാണ് മനസിലായത് ഞാന്‍ കേട്ടത് തെറ്റിയതാണ് എന്ന്. ‘ദളപതി’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഫാന്‍സ് തമ്മില്‍ കടുത്ത മത്സരമൊക്കെയുണ്ട്.”

”പക്ഷേ ഞങ്ങള്‍ രണ്ടു പേരും മാത്രമാകുമ്പോള്‍ സംസാരിക്കുന്നത് എന്ത് എന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. ഫാന്‍സ് മത്സരമൊക്കെ ഞങ്ങളും അങ്ങനെ വെറുതെ വിട്ടിരിക്കുകയാണ്. കാരണം രണ്ടു ഗോള്‍ പോസ്റ്റ് ഉണ്ടെങ്കിലേ മാച്ച് ഉള്ളൂ” എന്നാണ് കമല്‍ പറയുന്നത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍