അത് എന്റെ വയര്‍ അല്ല, കുറച്ചും കൂടി നല്ലൊരു വയറാണ്, ജയറാമേട്ടനും എല്ലാവരും വന്ന് ആശ്വസിപ്പിക്കുകയായിരുന്നു: ലക്ഷ്മിപ്രിയ

സീനിയേഴ്‌സ് ചിത്രത്തില്‍ നടി ലക്ഷ്മിപ്രിയ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നാദിര്‍ഷ അവതാരകന്‍ ആയി എത്തിയ സ്റ്റാര്‍ റാഗിംഗ് എന്ന ഷോയിലാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്. ഈ പഴയ അഭിമുഖം വീണ്ടും വൈറലാവുകയാണ്.

സീനിയേഴ്‌സില്‍ തന്റെ ക്യാരക്ടര്‍ ഒരു കോളജ് ലക്ച്ചറര്‍ ആയിരുന്നു. ഒരു കോളജ് ലക്ച്ചറര്‍ എന്ന് പറയുമ്പോള്‍ ഒരിക്കലും സെക്‌സി ആയി നടക്കുന്ന ആളല്ല. അതും തന്റെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതില്‍ അഭിയിക്കേണ്ട ആദ്യ ദിവസം എനിക്ക് അഭിനയിക്കാന്‍ ആകുന്നില്ല. അപ്പോള്‍ താന്‍ പറഞ്ഞു നിങ്ങള്‍ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന്.

താന്‍ പോകാന്‍ വേണ്ടി വണ്ടി കയറുമ്പോഴേക്കും അപ്പോള്‍ ജയറാമേട്ടനും എല്ലാവരും കൂടി വന്നു ആശ്വസിപ്പിച്ചിട്ട് അഭിനയിച്ചോളൂ, മോശമായി ഒന്നുമില്ല എന്നാണ് പറഞ്ഞത്. തന്റെ വയര്‍ അല്ല, അതില്‍ കാണിച്ചിരിക്കുന്നത്. കുറച്ചും കൂടി നല്ലൊരു വയര്‍ ആണ് അതില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനും കൊണ്ട് ഫുള്‍ ഇരുന്ന അവസ്ഥ ഉണ്ടായിരുന്നു.

അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താത്പര്യമില്ല. അത് തന്റെ അവകാശമാണ്. പിന്നെ ഡബ്ബ് ചെയ്തപ്പോഴാണ് നല്ല വിശാലമായ വയര്‍ എന്ന് താന്‍ തന്നെ ആ വയറിനെ കുറിച്ച് കമന്റ് ചെയ്യുന്നത്. എന്താണെങ്കിലും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമല്ല എന്നാണ് നാദിര്‍ഷയോട് ലക്ഷ്മി പറയുന്നത്.

ഇത് ആരുടെ വയര്‍ ആണെന്നു പറഞ്ഞു കൊണ്ട് ഭര്‍ത്താവ് ജയേഷ് തപ്പി പോയിട്ടുണ്ടോ എന്നാണ് തമാശ രൂപേണ നാദിര്‍ഷാ ചോദിക്കുന്നത്. തപ്പി പോയിട്ടൊന്നും ഇല്ല, ഏട്ടന്‍ അങ്ങനെ ഒരുപാട് വയര്‍ ഒന്നും തപ്പി പോകുന്ന ആളല്ല. എന്നാലും തന്റെ വയര്‍ തനിക്ക് അറിയാമല്ലോ എന്നും ചിരിച്ചു കൊണ്ട് ലക്ഷ്മി മറുപടി നല്‍കുന്നു.

Latest Stories

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

ഒഡീഷയില്‍ ബിജെപി ഭരണത്തിനെതിരെ തെരുവിലിറങ്ങുന്ന കോണ്‍ഗ്രസ്; ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

കൊച്ചിയില്‍ പിടിച്ചെടുത്തത് രണ്ട് കോടിയുടെ കുഴല്‍പ്പണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

IPL 2025: രഹാനെയ്ക്ക് പിന്നാലെ പിച്ചിനെ കുറ്റപ്പെടുത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്; തോൽവിക്ക് കാരണമായി പറയുന്നത് അത്

IPL 2025: ട്രോളുന്നവർ ശ്രദ്ധിക്കുക ആ കാരണം കൊണ്ടാണ് ഞാൻ വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നത്: എം എസ് ധോണി

മോഹന്‍ലാല്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ? ഞാനുമൊരു ബിജെപിക്കാരനാണ്, ഇനിയെങ്കിലും പാര്‍ട്ടി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്: മേജര്‍ രവി

IPL 2025: തോൽവിയിലും ചെന്നൈ ആരാധകർക്ക് ഹാപ്പി ന്യൂസ്; ആ താരം സ്വന്തമാക്കിയത് വമ്പൻ നേട്ടം