പദ്മിനിയോ സാവിത്രിയോ പോലുള്ള ആർ‌ട്ടിസ്റ്റിനൊപ്പം അഭിനയിക്കുന്ന ഫീലാണ് മഞ്ജുവിനൊപ്പം അഭിനയിക്കുമ്പോൾ ലഭിക്കുന്നത്; അന്ന് ശ്രീവിദ്യ പറഞ്ഞത്

മലയാളികളുടെ ഏക്കാലത്തെയും സൂപ്പർഹിറ്റ് നായികയാണ് മഞ്ജു വാര്യർ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി തിരിച്ച് വരവ് നടത്തിയതോടെ നിരവധി അവസരങ്ങളാണ് മഞ്ജുവിനെ തേടി എത്തുന്നത്. മലയാലികളുടെ പ്രിയങ്കരിയായ ശ്രീവിദ്യ പോലും മഞ്ജു വാര്യരുടെ ഫാൻ ആയിരുന്നു. വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ശ്രീവിദ്യ മഞ്ജുവിനെ പറ്റി സംസാരിച്ച കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. തന്നേക്കാൾ ഒത്തിരി ടാലന്റുള്ള ആർട്ടിസ്റ്റിനെ കാണുമ്പോൾ തനിക്ക് വളരെ സന്തോഷമാണെന്നാണ് ശ്രീവിദ്യ പറയുന്നത്. അത്തരത്തിൽ ഒരാളാണ് മഞ്ജു

മഞ്ജു വാര്യരോടൊപ്പം അഭിനയം ഒരു എക്സ്പീരിയൻസ് ആയിരുന്നുവെന്നും ശ്രീവിദ്യ പറയുന്നുണ്ട്. പദ്മിനിയോ സാവിത്രിയോ അങ്ങനെയൊരു ലെവലിലുള്ള ആർ‌ട്ടിസ്റ്റിനൊപ്പം അഭിനയിക്കുന്ന ഫീൽ ആയിരുന്നു. മഞ്ജു ഒരു സ്വാഭാവിക അഭിനേത്രിയായിരുന്നു. കഴിവുള്ള ആളുകളെ കാണുമ്പോൾ തനിക്ക് ഭയങ്കര സന്തോഷമാണ്. അതൊക്കെയാണ് തന്റെ സന്തോഷങ്ങൾ എന്നാണ് ശ്രീവിദ്യ പറഞ്ഞത്. നേരത്തെ നടി ശോഭന ഉൾപ്പെടെയുള്ളവർ മഞ്ജു വാര്യരുടെ അഭിനയ മികവിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.

മഞ്ജുവിനെ ഒപ്പം ഇരുത്തി തന്റെ വലിയ ആഗ്രഹമായിരുന്നു ഒരിക്കൽ ശോഭന പങ്കുവെച്ചത്. നിറ കണ്ണുകളോടെയാണ് ശോഭനയുടെ വാക്കുകൾ മഞ്ജു അന്ന് കേട്ടത്. മഞ്ജു ഡാൻസ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേർത്തു പിടിച്ചു കൊണ്ട് സംസാരിക്കാൻ ആർക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ അവൾ അത്രയും ഒറിജിനൽ ആണ്. സംസാരിക്കാൻ ഉള്ളത് തുറന്ന് പറയും.ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവൾ.

ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജു .മഞ്ജുവിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നുളള ആഗ്രഹം ഉണ്ടെന്നും ശോഭന പറഞ്ഞു. മഞ്ജുവിനെ ലെജന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. നിറ കണ്ണുകളോടെയാണ് മഞ്ജു അത് കേട്ടിരുന്നത്. അതേസമയം മഞ്ജുവിൻ്റെ രണ്ടാം വരവിൽ തമിഴിലേക്കും അവസരം കിട്ടിയിട്ടുണ്ട്.

അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

Latest Stories

IPL 2025: ട്രിക്കി പിച്ചോ എനിക്കോ, ഗോട്ടിന് എന്ത് കുടുക്ക് മക്കളെ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ അതുല്യ റെക്കോഡ് സ്വന്തമാക്കി കോഹ്‌ലി

പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി; സർവകക്ഷി യോഗത്തിൽ വീഴ്ച്ച സമ്മതിച്ച് സർക്കാർ

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; തിരിഞ്ഞുകൊത്തി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍