കാര്‍ കളക്ഷനൊക്കെ വെറുതെയാണ്, പഴയ കാറുകള്‍ വിറ്റിട്ടാണ് പുതിയത് വാങ്ങിക്കുന്നത്: മമ്മൂട്ടി പറയുന്നു..

മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും കാര്‍ ക്രെയ്‌സുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ കാര്‍ കളക്ഷന്‍ പരിചയപ്പെടുത്തി ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിനിടെ തന്റെ കാര്‍ കളക്ഷനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ പഴയ കാറുകള്‍ മാറ്റി വാങ്ങുകയാണ് ചെയ്യാറുള്ളത് എന്നാണ് മമ്മൂട്ടി പറയുന്നത്.

”കാര്‍ എന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ. കാറൊക്കെ ഭയങ്കര എക്സ്പെന്‍സീവ് പരിപാടിയാണ്. കാറുകളും ക്യാമറയുമൊന്നും ഞാന്‍ അങ്ങനെ കളക്ട് ചെയ്യാറില്ല. ഒരു ക്യാമറ പഴയതാകുമ്പോള്‍ അത് ആര്‍ക്കെങ്കിലും കൊടുത്ത ശേഷം ഒരു പുതിയ ക്യാമറ വാങ്ങിക്കും. അത്രയേ ഉള്ളൂ. കാറുകളും അങ്ങനെ തന്നെയാണ്.”

”ഞാന്‍ വാങ്ങിയ ആദ്യത്തെ കാറുകളൊന്നും ഇപ്പോള്‍ എന്റെ കയ്യിലിരിപ്പില്ല. കാര്‍ കളക്ഷനൊക്കെ വെറുതെയാണ്. പുതിയ കാറുകള്‍ ഞാന്‍ വാങ്ങിക്കും. അതും പഴയ കാറ് വിറ്റിട്ട്. അല്ലെങ്കില്‍ തന്നെ എന്തിനാണ് ഇത്രയുമധികം കാറ് വാങ്ങിക്കുന്നത്” എന്നാണ് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.

അതേസമയം, തന്റെ ഗരേജിലുള്ള കാറുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള ദുല്‍ഖറിന്റെ വീഡിയോ ഹിറ്റ് ആയിരുന്നു. ‘ഒരുപാട് നാളായി വീഡിയോ ചെയ്യണമെന്ന് കരുതിയെങ്കിലും ഇപ്പോഴാണ് അതിന് കൃത്യമായ സമയമായതെന്നും വീഡിയോയില്‍ ദുല്‍ഖര്‍ പറയുന്നുണ്ട്. ‘ബി. എം.ഡബ്ല്യു എം 3’ യാണ് ദുല്‍ഖര്‍ തന്റെ പ്രിയപ്പെട്ട വാഹനമായി പറയുന്നത്.

”ഞാന്‍ എത്ര വലിയ കാര്‍ പ്രേമിയാണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്റെ ഗാരേജില്‍ ഏറ്റവും പ്രിയപ്പെട്ട കാറാണിത്. ഇതു സംബന്ധിച്ചു ഒരുപാട് ഓര്‍മ്മകള്‍ എനിക്കുണ്ട്. അതിലൊന്ന് ഈ കാര്‍ ആരോ മോഷ്ടിക്കുന്നതു സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നതാണ്” എന്നും ുല്‍ഖര്‍ പറയുന്നുണ്ട്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍