സുചിത്രയുടെ ആ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു, അതിന് ശേഷം ആ പിഴവ് എന്നില്‍ നിന്ന് സംഭവിച്ചിട്ടില്ല: മോഹന്‍ലാല്‍

സിനിമാത്തിരക്കുകള്‍ക്കിടയില്‍ വിവാഹവാര്‍ഷികത്തെക്കുറിച്ച് മറന്ന കഥ ഒരിക്കല്‍ മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ അതിഥി ആയി എത്തിയപ്പോളാണ് അദ്ദേഹം തനിക്കുണ്ടായ അബദ്ധത്തെക്കുറിച്ച് പറഞ്ഞത്. ഞാന്‍ അത് മറക്കാറുണ്ട്. എന്നാല്‍ ഇനി ഒരിക്കലും മറക്കില്ല. ഞാന്‍ അങ്ങനെ എല്ലാം ഓര്‍ത്തു വെച്ച് പ്ലാന്‍ഡ് ആയിട്ട് പോകുന്നയാളല്ല.

‘ഏപ്രില്‍ 28 ആണ് എന്റെ വെഡിങ്. ആ ദിവസം ഞാന്‍ മറന്നു പോയി. ഞാന്‍ അന്ന് ദുബായിക്ക് പോവുകയായിരുന്നു. അപ്പോള്‍ എന്റെ ഭാര്യ എന്റെ കൂടെ കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ ആക്കാന്‍ വന്നതാണ്. എന്നെ ആക്കി, അത് കഴിഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. അങ്ങനെ ഞാന്‍ എയര്‍പോട്ടിലെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ വന്നു. ഫോണില്‍ സുചിത്ര .

എന്നോട് പറഞ്ഞു, ആ ബാഗില്‍ ഞാന്‍ ഒരു കാര്യം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന്. ഞാന്‍ എന്താണെന്ന് ചോദിച്ചു. അല്ല അത് നോക്കൂന്ന് പറഞ്ഞു. ഞാന്‍ എന്റെ കയ്യില്‍ ഉള്ള ബാഗ് തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒരു പ്രേസേന്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാന്‍ ആ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്‌സറി ആണ്’ എന്നായിരുന്നു അതില്‍,’

എനിക്ക് അത് വളരെ സങ്കടം തോന്നി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത ആളാണ് ഞാന്‍ എന്ന് എനിക്ക് അന്ന് തോന്നി. വളരെയധികം സങ്കടമായി. കാരണം ഈ ദിവസമെങ്കിലും മറക്കാതെയിരിക്കൂ എന്ന് പറഞ്ഞപ്പോള്‍ അത് വേദനിപ്പിച്ചു. വലിയ കാര്യങ്ങളേക്കാള്‍ പ്രസക്തമാകുന്നത് ചിലപ്പോള്‍ ചെറിയ കാര്യങ്ങളായിരിക്കും,’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍