അന്ന് വെഡ്ഡിംഗ് ആനിവേഴ്‌സറി മറന്നുപോയി.. സുചിത്ര ഒരു ഗിഫ്റ്റ് തന്നിരുന്നു, അതിന് ശേഷം മറന്നിട്ടില്ല; മോഹന്‍ലാല്‍ പറഞ്ഞത്

മോഹന്‍ലാലും സുചിത്രയും വിവാഹിതരായിട്ട് ഇന്നേക്ക് 35 വര്‍ഷം. മലയാള സിനിമ ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു ഇവരുടേത്. ആരാധകരെല്ലാം ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നുണ്ട്. ഈയവസരത്തില്‍ മോഹന്‍ലാലിനെ കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.

മോഹന്‍ലാലിനെ വില്ലനായി കാണാന്‍ ഇഷ്ടമില്ലെന്ന് സുചിത്ര മുമ്പ് പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോഴെല്ലാം അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു. അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവാണ് അത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്നാണ് ഒരിക്കല്‍ സുചിത്ര പറഞ്ഞത്.

ഒരിക്കല്‍ തന്റെ വെഡ്ഡിംഗ് ആനിവേഴ്‌സറി ദിനം മറന്നു പോയതിനെ കുറിച്ച് മോഹന്‍ലാലും സംസാരിച്ചിരുന്നു. ”ഒരു പരിപാടിക്കായി ദുബായില്‍ പോവുന്ന സമയത്ത് സുചിത്രയും കൂടെ വന്നിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച് പോവുന്നതിനിടയിലായിരുന്നു എന്നെ വിളിച്ച് ബാഗ് നോക്കാന്‍ പറഞ്ഞത്.”

”അതിലൊരു ഗിഫ്്റ്റ് ബോക്സ് ഉണ്ടായിരുന്നു. അതിലൊരു മോതിരവും. ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികമാണ്, ഇതെങ്കിലും മറക്കാതിരിക്കൂ എന്നായിരുന്നു അതിനൊപ്പമുള്ള കുറിപ്പില്‍ ഉണ്ടായിരുന്നത്. അതിന് ശേഷം അത് മറക്കാറില്ല” എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

അതേസമയം, സുചിത്രയ്‌ക്കൊപ്പം ജപ്പാനില്‍ വെക്കേഷന്‍ ആസ്വദിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഭാര്യക്കൊപ്പം ചെറിപൂക്കള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രം വൈറലായിരുന്നു. ജപ്പാനിലെ ഹിരോഷിമ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയതാണ് ചിത്രം.

Latest Stories

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത