ആ സിനിമയ്ക്ക് വേണ്ടി അഞ്ചാറ് ദിവസം കൊണ്ടാണ് എന്‍.എഫ് വര്‍ഗീസ് ഡ്രൈവിംഗ് പഠിച്ചത് ; ഡെന്നിസ് ജോസഫ്

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് എൻഎഫ് വർഗീസ്. ഇപ്പോഴിതാ ആകാശദൂതിലെ വില്ലനാകാൻ വേണ്ടി അദ്ദേഹം ഏറ്റെടുത്ത ത്യാഗത്തെ കുറിച്ച് തിരക്കഥകൃത്തായ ഡെന്നിസ് ജോസഫ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വെെറലായി മാറുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

ആകാശദൂത് സിനിമയിൽ  വില്ലൻ വേഷം ചെയ്ത സലിം ഗൗസിനെ ആയിരുന്നു. ഡേറ്റിന്റെ പ്രശ്‌നം മൂലം സലിമിന് ആ വേഷം ചെയ്യാൻ പറ്റാതെ വന്നപ്പോഴാണ് എൻ. എഫ് വർഗീസിന് നറുക്ക് വീഴുന്നത്. അത് വരെ സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലാതെ ചെറിയ വേഷങ്ങൾ മാത്രം ചെയ്ത് കൊണ്ടിരുന്നു എൻ. എഫ് വർഗീസിന് ആദ്യമായി കിട്ടുന്ന പ്രധാന വേഷമായിരുന്നു കേശവൻ എന്ന ഫാം ഉടമ’.

പനമ്പള്ളി നഗറിലുള്ള തൻ്റെ വീട്ടിൽ എത്തി സിനിമയുടെ കഥ കേട്ടു. കഥ കുറച്ചു കേട്ടു കഴിഞ്ഞപ്പോളാണ് ഹെവി വാഹനം അടക്കം പല വാഹനങ്ങളും ഓടിക്കേണ്ട സീനുകൾ സിനിമയിൽ ഉണ്ടെന്നറിയുന്നത്.  അദ്ദേഹത്തിനാണെങ്കിൽ  ഡ്രൈവിംഗ് അറിയില്ല. ഷൂട്ടിംഗ് തുടങ്ങാൻ ഇനി പത്ത് പന്ത്രണ്ട് ദിവസമേ ബാക്കിയുള്ളൂ’എൻ. എഫ് വർഗീസ് ആകെ അസ്വസ്ഥനായി.

താനത് മാനേജ് ചെയ്തോളാം, വേറെ ആരും ഇതറിയരുതെന്ന് പറഞ്ഞ് എൻ. എഫ് വർഗീസ് നേരെ ഒരു ഡ്രൈവിംഗ് സ്‌കൂളിൽ ചെന്ന് 24 മണിക്കൂറും വണ്ടി ഓടിച്ചു പഠിച്ചു. ഷൂട്ടിംഗിന് കുറച്ചു ദിവസം ബാക്കി നിൽക്കെ ആ ഡ്രൈവിxid സ്‌കൂളിലെ വണ്ടി ഓടിച്ചു എൻ. എഫ് വർഗീസ് നേരെ തന്റെ വീട്ടിലേക്ക് വന്നു. എന്നിട്ട് വണ്ടി ഓടിച്ചു കാണിച്ച് തന്നു. താനന്ന് ശരിക്കും ഞെട്ടി പോയെന്നാണ്’ ഡെന്നിസ് ജോസഫ് പറഞ്ഞത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ