ഞങ്ങളുടെ കുടുംബം സ്വര്‍ഗമായിരുന്നു, തകരരുതേ എന്ന് പ്രാര്‍ത്ഥിച്ചു, പക്ഷേ തെറ്റിയത് എവിടെയെന്ന് അറിയില്ല; പ്രിയദര്‍ശന്‍

ഇരുപത്തിനാലു വര്‍ഷം നീണ്ടുനിന്ന വിവാഹജീവിതത്തിന് ശേഷമാണ് സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും വിവാഹമോചനത്തിലേക്ക് എത്തുന്നത്. ഇരുവരുടെയും വേര്‍പിരിയല്‍ അന്ന് വലിയ ചര്‍ച്ചയായി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയിരിക്കുകയാണ്.

കുടുംബത്തോടൊപ്പമുള്ള ലിസിയുടേയും പ്രിയദര്‍ശന്റേയും ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. മകള്‍ കല്യാണി തന്നെയായിരുന്നു ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ അവസരത്തില്‍ വിവാഹ മോചനത്തിന് പിന്നാലെ പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

എവിടെയാണ് തങ്ങള്‍ക്ക് തെറ്റ് പറ്റിയത്. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് പലവട്ടം ആലോചിച്ചു നോക്കിയിട്ടും ഒരു ഉത്തരവും കിട്ടിയില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ് തുറക്കുന്നത്. ഞങ്ങള്‍ ഇരുവരും ഇരു വഴികളില്‍ ആയെങ്കില്‍ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഞങ്ങളുടെ ജീവിതം കുടുംബം സ്വര്‍ഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് പ്രാര്‍ത്ഥിച്ചത് . ഞാന്‍ ഇമോഷണലി ഡൌണ്‍ ആയ ആളാണ്. പ്രശ്നങ്ങള്‍ പിറകെ പിറകെ വരികയായിരുന്നുവെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അച്ഛന്റെയും അമ്മയുടെയും മരണം,വിവാഹ മോചനം എല്ലാം ഒന്നിന് പിന്നാലെ എത്തുകയായിരുന്നു. അദ്ദേഹം പറയുന്നു.

പ്രിയദര്‍ശനും ലിസിയ്ക്കും കല്യാണി പ്രിയദര്‍ശനും പുറമെ പത്ത് പേര്‍ മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു മകന്‍ സിദ്ധാര്‍ഥിന്റെ വിവാഹം. അമേരിക്കക്കാരിയും വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറുമായ മെര്‍ലിനാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍