മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു ഐവി ശശിയും സീമയും. ഐവി ശശി അന്തരിച്ചെങ്കിലും ഇന്നും അദ്ദേഹത്തിൻ്റെ സിനിമകൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഒന്നായ ഇരുവരും തങ്ങളുടെ പ്രണയെത്തെയും വിവാഹത്തെപ്പറ്റിയും പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
മുന്‍പ് ഒരിക്കൽ സിദ്ദിഖ് അവതാരകനായിട്ടെത്തിയ ഷോയിലാണ് ദമ്പതിമാര്‍ ഒന്നിച്ചെത്തിയതും തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിച്ചതും. സിദ്ദിഖിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ നിരവധി കാര്യങ്ങളാണ് അന്ന് ഇരുവരും തുറന്ന് പറഞ്ഞത്. പ്രേമം ആര്‍ക്കാണ് ആദ്യം തുടങ്ങിയതെന്ന് രണ്ടാള്‍ക്കും അറിയില്ലെന്നും ഇരുവരും പറയുന്നു.
സീമയെ ഒരു പാട്ടിലേക്ക് വിളിച്ചപ്പോള്‍ തനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നെന്ന് ശശി പറയുന്നു. എന്നാൽ അദ്ദേഹത്തിന് വേറാരും പെണ്ണ് കൊടുക്കാത്തത് കൊണ്ടാണ് തന്നെ കെട്ടിയതെന്നാണ് തമാശ രൂപേണ സീമ പറഞ്ഞത്. മുൻപ് ഒരിക്കൽ നിന്നെ ഞാന്‍ വലിയ നായികയാക്കാം. പക്ഷേ കെട്ടാനൊന്നും പറ്റില്ലെന്ന് ശശിയേട്ടന് തന്നോട് പറഞ്ഞതായും സീമ പറഞ്ഞു
Read more
‘അവളുടെ രാവുകള്‍ എന്ന സിനിമയിലേക്ക് സീമ വന്നതിനെപ്പറ്റിയും ഐ വി ശശി പറയുന്നുണ്ട്. നിരവധി നടിമാരെ വിളിച്ചിട്ടും ആരും ചെയ്യാത്ത റോളാണ് അന്ന് സീമ ചെയ്ത് ഹിറ്റാക്കിയത്. അന്ന് സീമ അഭിനയിക്കുന്നത് ഒരു വേശ്യ കഥാപാത്രമാണെന്ന് അവള്‍ക്ക് പോലും അറിയില്ലായിരുന്നു. പിന്നീടാണ് അറിഞ്ഞതെന്നും ഐ വി ശശി പറയുന്നുണ്ട്.