അവര്‍ എന്റെ മുഖത്ത് നോക്കി തെറി പറഞ്ഞു എന്ന് എനിക്ക് ഇപ്പോഴും ചിന്തിക്കാന്‍ കഴിയുന്നില്ല; ദുരനുഭവത്തെ കുറിച്ച് സുധീര്‍ സുകുമാരന്‍

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. ഇപ്പോഴിതാ അഭിനയത്തിന്റ പേരില്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ്.
സിനിമയെക്കാള്‍, സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ആളുകള്‍ കൂടുതല്‍ തിരിച്ചറിയുന്നത് എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുധീര്‍ പറഞ്ഞു. കൊച്ചിരാജാവ് എന്ന ചിത്രത്തില്‍ മുത്തു എന്ന കഥാപാത്രം ചെയ്ത ശേഷമാണ് മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിക്കാനായി പോയത്. വളരെ പെട്ടന്ന് അത് റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ആ സീരിയലില്‍ ഞാന്‍ വളരെ സ്വാര്‍ത്ഥനായിട്ടുള്ള ഭര്‍ത്താവിനെയാണ് അവതരിപ്പിച്ചത്. ഭാര്യ തന്നെക്കാള്‍ കൂടുതല്‍ മറ്റൊന്നിനെയും, മറ്റാരെയും സ്നേഹിക്കരുത് എന്ന ഒരു തരം മാനസിക രോഗിയാണ് അയാള്‍. മാനസിക രോഗിയായ ഉണ്ണി എന്ന കഥാപാത്രത്തെ പ്രേക്ഷകരും വെറുത്തു.

ആ സമയത്താണ്, ഒരിക്കല്‍ ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നതിനായി പോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ട്രെയിനിനായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ മുഖത്ത് ഒരു അമ്മച്ചി വന്ന് കാറി തുപ്പി. എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു എന്ന് എനിക്ക് ഇപ്പോഴും ചിന്തിക്കാന്‍ കഴിയുന്നില്ല. ആ തുപ്പല്‍ ഞാന്‍ എന്റെ മുഖത്ത് നിന്ന് കൈ കൊണ്ട് എടുത്ത് മാറ്റുകയായിരുന്നു. അതിന് ശേഷം പതിയെ സീരിയല്‍ വിട്ട് സിനിമയില്‍ തന്നെ ശ്രദ്ധ കൊടുക്കുകയായിരുന്നു എന്ന് സുധീര്‍ പറയുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു