ആ പ്രണയം മിസ്റ്റേക്ക്, അമ്മയെ നന്നായി നോക്കുന്ന ആളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു; സമീറയുമായുള്ള ബന്ധത്തെ കുറിച്ച് ജൂനിയര്‍ എന്‍ടിആര്‍

നടി സമീറ റെഡ്ഡിയുമായുള്ള പ്രണയത്തിന്റെ പേരില്‍ ഒരു കാലത്ത് ജൂനിയര്‍ എന്‍ടിആറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. നരസിംഹുഡു, അശോക്, അശോക് ദ ലയണ്‍ എന്നീ സിനിമകളില്‍ ജൂനിയര്‍ എന്‍ടിആറും സമീറയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒന്നിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുപോയില്ല.

സമീറുമായുള്ള പ്രണയത്തെ കുറിച്ചും വേര്‍പിരിഞ്ഞതിനെ കുറിച്ചും ഒരു അഭിമുഖത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ തുറന്നു പറഞ്ഞിരുന്നു. നടന്റെ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കൗമാര കാലത്ത് സംഭവിച്ച അബദ്ധം പോലെയാണ് ആ പ്രണയത്തെ എന്‍ടിആര്‍ വിശേഷിപ്പിച്ചത്.

ഒരാളുമായി പ്രണയത്തിലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മനസിലായി ഇത് ശരിയാവില്ലെന്ന്. ആ പ്രണയത്തെ കുറിച്ച് പിന്നീട് ചിന്തിച്ചിട്ടേയില്ല. എന്റെ അമ്മയെ നന്നായി നോക്കുന്ന ആളെ കല്യാണം കഴിക്കാന്‍ അന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ലക്ഷ്മി ജീവിതത്തിലേക്ക് വന്നത്. ലക്ഷ്മി പ്രണതി അമ്മയെ നന്നായി പരിപാലിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു.

അമ്മയോടുള്ള സ്‌നേഹം കാരണം മുതിര്‍ന്നവര്‍ പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. തന്റെ അമ്മയെ നോക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് പ്രണയം ഉപേക്ഷിച്ചതെന്നും അഭിമുഖത്തില്‍ എന്‍ടിആര്‍ വ്യക്തമാക്കുകയായിരുന്നു.

2011ല്‍ ആണ് ജൂനിയര്‍ എന്‍ടിആറും ലക്ഷ്മി പ്രണതിയും വിവാഹിതരായത്. അത്യാഡംബരമായി നടത്തിയ വിവാഹത്തിന്റെ മൊത്തം ബജറ്റ് 100 കോടി രൂപയായിരുന്നു. ലക്ഷ്മി ഒരു കോടി രൂപ വിലയുള്ള സാരിയാണ് വിവാഹത്തിന് ധരിച്ചത്. 3000ത്തോളം സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ