നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് ബഹുമാനം കൊടുക്കണം.. എന്തിന് തുല്യ പ്രതിഫലം കൊടുക്കണമെന്ന് അവര്‍ കരുതും; അന്ന് നയന്‍താരയും കാവ്യയും പറഞ്ഞത്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്തെ പല പ്രമുഖ താരങ്ങളും വെട്ടിലായിരിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുതിര്‍ന്ന നടിമാര്‍ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. ഇതിനിടെ മലയാള സിനിമയില്‍ താന്‍ കണ്ട പ്രശ്‌നങ്ങളെ കുറിച്ച് ലളിതമായി നയന്‍താര ഒരിക്കല്‍ പ്രതികരിച്ചിരുന്നു. നയന്‍താര മാത്രമല്ല, മുമ്പൊരിക്കല്‍ കാവ്യ മാധവനും ഈ വിഷയത്തില്‍ സംസാരിച്ചിരുന്നു.

നടിമാര്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഇന്ന് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഒരു തമിഴ് മാധ്യമത്തോടാണ് നയന്‍താര പ്രതികരിച്ചത്. ”ബോംബെയില്‍ നിന്ന് വരുന്ന നായികമാരാണെങ്കില്‍ അവര്‍ക്ക് ബഹുമാനം നല്‍കും. എന്നാല്‍ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കില്‍ അതിന്റെ അഡ്വാന്റേജ് എടുക്കും. അതൊരു തെറ്റായല്ല പറയുന്നത്.”

”നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് കൃതിമമായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എങ്കില്‍ പോലും ആര്‍ട്ടിസ്റ്റ് ആര്‍ട്ടിസ്റ്റാണ്. അത് മലയാള സിനിമാ രംഗം ശ്രദ്ധിക്കണം. തമിഴ് സിനിമാ രംഗത്തെ കുറിച്ച് തനിക്ക് പരാതികളൊന്നും ഇല്ല. സ്വന്തം വീട് പോലെയാണ്” എന്നായിരുന്നു നയന്‍താര പ്രതികരിച്ചത്.

2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയില്‍ എത്തിയത്. തമിഴില്‍ എത്തിയതോടെയാണ് നയന്‍താര സൂപ്പര്‍ നായികയായി മാറിയത്. അതേസമയം, മലയാളത്തിലെ നായികമാര്‍ക്ക് തുല്യ പ്രതിഫലം ലഭിക്കുന്നില്ല എന്ന പരാതി ആയിരുന്നു കാവ്യ ഉന്നയിച്ചത്.

”അന്യ ഭാഷയില്‍ നിന്നും മലയാളത്തില്‍ വന്ന് അഭിനയിക്കുന്ന നടിമാര്‍ക്ക് കൃത്യമായ പ്രതിഫലമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് കിട്ടാറില്ല. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. അവര്‍ എത്ര ലക്ഷം രൂപ ചോദിച്ചാലും അവര്‍ക്ക് കൊടുക്കാന്‍ തയ്യാറാണ്. അവരുടെ കൂടെ അഞ്ചോ ആറോ അസിസ്റ്റന്റുണ്ടെങ്കിലും പ്രശ്‌നമല്ല.”

”ഫൈവ് സ്റ്റാര്‍ ഹോട്ടലിലാകും താമസിക്കുക. തോന്നിയ സമയത്ത് വരികയും പോകുകയും ചെയ്‌തേക്കാം. അപ്പോഴൊക്കെ അവര്‍ക്കുള്ള വില കൂട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്” എന്നായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്. എന്നാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത