കവിളില്‍ തൊടാന്‍ പോലും പേടിയായിരുന്നു, എന്റെ അവസ്ഥ കണ്ടപ്പോള്‍ ഐശ്വര്യ കാര്യം മനസിലാക്കി എന്നോട് സംസാരിച്ചു: രണ്‍ബീര്‍ കപൂര്‍

അമ്മയായതിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ റായ് വീണ്ടും ഗ്ലാമര്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു യേ ദില്‍ ഹേയ് മുഷ്‌കില്‍. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ഐശ്വര്യയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകള്‍ സിനിമയുടെ ചര്‍ച്ചയായിരുന്നു.

ഐശ്വര്യയ്‌ക്കൊപ്പം ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ താന്‍ ഏറെ പ്രയാസം അനുഭവിച്ചിരുന്നു എന്ന് രണ്‍ബീര്‍ തുറന്നു പറഞ്ഞിരുന്നു. ഐശ്വര്യയ്‌ക്കൊപ്പം ഒരുപാട് ഇന്റിമേറ്റ് സീനുകളുണ്ടായിരുന്നു. അത് അഭിനയിക്കുമ്പോള്‍ തനിക്ക് നാണമായിരുന്നു. കൈകള്‍ വിറക്കുകയായിരുന്നു.

ഐശ്വര്യയുടെ കവിളില്‍ തൊടാന്‍ പോലും കഴിഞ്ഞില്ല. ഭയമായിരുന്നു. തന്റെ അവസ്ഥ കണ്ടപ്പോള്‍ തന്നെ ഐശ്വര്യയ്ക്ക് കാര്യം മനസിലായി. ആഷ് തന്നോട് പറഞ്ഞു, ”നിനക്കെന്താണ് പറ്റിയത്? നമ്മള്‍ അഭിനയിക്കുകയല്ല… ഷൂട്ടിംഗ് അല്ലേ… അത് മനസിലാക്കി ശരിയായി ചെയ്യൂ” എന്ന്.

അവര്‍ അത് പറഞ്ഞ ശേഷം തനിക്ക് ഇനി ഒരിക്കലും ഈ അവസരം ലഭിക്കില്ലെന്ന് മനസിലായതിനാല്‍ അത് മനോഹരമായി ചെയ്തു എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ഈ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ അന്ന് ബച്ചന്‍ കുടുംബത്തെ ചൊടിപ്പിച്ചിരുന്നു.

സംഭവം വലിയ ചര്‍ച്ചയായപ്പോള്‍ രണ്‍ബീര്‍ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. ഐശ്വര്യ ഒരു മികച്ച അഭിനേതാവാണ്. കൂടാതെ കുടുംബ സുഹൃത്ത് കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ബഹുമാനിക്കപ്പെടുന്ന സ്ത്രീകളില്‍ ഒരാളാണ് അവര്‍.

യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് താന്‍ ഐശ്വര്യയോട് എന്നും നന്ദിയുള്ളവനായിരിക്കും. പിന്നെ താന്‍ എന്തിന് ഐശ്വര്യയെ അപമാനിക്കാന്‍ ശ്രമിക്കണം എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്. 2016ല്‍ ആണ് യേ ദില്‍ ഹേ മുഷ്‌കില്‍ റിലീസായത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ