കിസ്സിംഗ് സീന്‍ പറ്റില്ലെന്ന് പറഞ്ഞു.. ഞാന്‍ ഒട്ടും ഫണ്‍ അല്ല എന്നായിരുന്നു ആ നടന്റെ പരാതി, പിന്നീട് ഒന്നിച്ച് അഭിനയിച്ചില്ല: സമീറ റെഡ്ഡി

സിനിമയില്‍ സജീവമല്ലെങ്കിലും നടി സമീറ റെഡ്ഡിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലാകാറുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നായിക ആയിരുന്നു സമീറ റെഡ്ഡി. എന്നാല്‍ വിവാഹശേഷം താരം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ളയാളാണ് സമീറ.

ബോളിവുഡ് നടനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായതും തന്നോട് പറയാതെ കിസ്സിംഗ് സീന്‍ വച്ചതിനെ കുറിച്ചും സമീറ പറഞ്ഞിരുന്നു. ഒരു ബോളിവുഡ് നടന്‍ തന്നെ കുറിച്ച് പറഞ്ഞത് നീ ഒട്ടും അപ്രോച്ചബിള്‍ അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു.

നീ ഒട്ടും ഫണ്‍ അല്ലെന്നും ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് അറിയുക പോലുമില്ലെന്ന് പറഞ്ഞു. അതിന് ശേഷം അയാള്‍ക്കൊപ്പം താനൊരു സിനിമയിലും അഭിനയിച്ചിട്ടില്ല എന്നാണ് സമീറ പറഞ്ഞത്. ഒരു സിനിമയില്‍ തന്നെ അറിയിക്കാതെ തന്നെ കിസ്സിംഗ് സീന്‍ വച്ചതായും സമീറ പറയുന്നുണ്ട്.

ഒരു സിനിമ ചെയ്തു കൊണ്ടിരിക്കവെ പെട്ടെന്ന് കിസ്സിംഗ് സീന്‍ ഉണ്ടെന്ന് പറഞ്ഞു. അത് തീരുമാനിക്കുമ്പോള്‍ താന്‍ അവിടെ ഇല്ലായിരുന്നു, അതുകൊണ്ട് തയാറല്ല എന്ന് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ മുസാഫിറില്‍ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു അവരുടെ മറുപടി.

ആയിരിക്കാം എന്നു കരുതി താന്‍ അത് തുടര്‍ന്നും ചെയ്യണമെന്നില്ലെന്ന് പറഞ്ഞു. സൂക്ഷിച്ച് വേണം പെരുമാറാനെന്നും നിന്നെ മാറ്റാന്‍ സാധിക്കുമെന്നും സംവിധായകന്‍ പറഞ്ഞതായാണ് സമീറ പറയുന്നത്. കൂടാതെ ഷൂട്ടിന് ശേഷം നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ലെന്നും സമീറ വ്യക്തമാക്കുന്നുണ്ട്.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍