റിലീസിംഗ് ദീപാവലി ആദ്യദിനം; തീയേറ്ററുകളിൽ ജനം എത്തുമോ?, ടൈഗർ 3 -ൽ ആശങ്കയോടെ സൽമാൻ ആരാധകർ

യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ്  ടൈഗർ 3. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രം നവംബർ 12 ഞായറാഴ്ചയാണ് തീയേറ്ററുകളിൽ എത്തുന്നത്. ദീപാവലി റിലീസ് ആയി എത്തുന്നത് കാരണമാണ് പതിവില്ലാത്തവണ്ണം ഞായറാഴ്ച ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് നിർമ്മാതാക്കളുടെ ന്യായീകരണം. എന്നാൽ സൽമാൻ ആരാധകർ ഇപ്പോൾ നിരാശയിലാണ്.

ദീപാവലി ആഘോഷത്തിന്‍റെ ആദ്യദിനത്തില്‍ ജനം തീയറ്ററില്‍ എത്തുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഫാൻസിനുള്ളത്. ചിത്രത്തിന്റെ റിലീസ് തീയതി ദീപാവലിക്ക് ഒരു ദിവസം മുൻപ് ശനിയാഴ്ചയോ അല്ലെങ്കില്‍ പൊതു അവധിയായ 13 തിങ്കളാഴ്ചയോ ആക്കാമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.

എന്നാൽ ആരാധകർ ഉയർത്തിയ ആശങ്കയ്ക്ക് മറുപടി നൽകി ആശ്വസിപ്പിക്കുകയാണ് യാഷ് രാജ് ഫിലിംസ്. അന്തരിച്ച പ്രമുഖ സംവിധായകനും, വൈആര്‍എഫ് സ്ഥാപകനുമായ യാഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ജബ് തക് ഹെ ജാന്‍. എന്ന ചിത്രം ചിത്രം റിലീസ് ചെയ്തതും ദീപാവലിയുടെ ആദ്യത്തെ ദിനത്തിലായിരുന്നു. 2012 നവംബര്‍ 13ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം അന്ന് 12 കോടി കളക്ഷന്‍ നേടി. അതിനാല്‍ തന്നെ ആരാധകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈആര്‍എഫ് പറയുന്നു.ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്ക ശര്‍മ്മ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.

Read more

അതേ സമയം അഡ്വാന്‍സ് ബുക്കിംഗില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം 12 കോടി നേടിയെന്നാണ് വിവരം. ഇത് മികച്ച ആദ്യ ദിന കളക്ഷന്‍ ടൈഗര്‍ 3ന് ലഭിക്കും എന്ന സൂചനയാണെന്ന് ട്രേഡ് അനലിസ്റ്റുകളും പറയുന്നു. വൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമായിരുന്നു 2012 ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ഏക് ഥാ ടൈഗര്‍. 2017 ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്‍റെ ടൈഗര്‍ 3 എത്തുന്നത്.