റിയൽ ലൈഫിലെ ജീവിതം സ്‌ക്രീനിലെത്തിയപ്പോൾ ; ഇന്ത്യൻ സിനിമയിലെ മികച്ച ചില ബയോപിക്കുകൾ

പ്രേക്ഷകർ എന്നും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ബയോഗ്രഫിക്കൽ സിനിമകൾ അഥവാ ബയോപിക്കുകൾ. പ്രഗത്ഭരായ പല വ്യക്തികളുടെയും ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങൾ സ്‌ക്രീനിലൂടെ കാണാമെന്നതിനാൽ ആരാധകർക്ക് എന്നും പ്രിയപ്പെട്ട ഒരു ജോണർ തന്നെയാണ് ബയോപിക്കുകൾ. ഇന്ത്യൻ സിനിമയിൽ ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വ്യത്യസ്മായ അവതരണം കൊണ്ടും അഭിനയമികവ് കൊണ്ടും പലതും ഹിറ്റായിട്ടുമുണ്ട്. ഇന്ത്യൻ സിനിമയിൽ പുറത്തിറങ്ങിയ, ഏറ്റവും മികച്ചു നിൽക്കുന്ന ചില ബയോപിക്കുകളിൽ ഒന്നാണ് ദംഗൽ.

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ആദ്യമായി 1000 കോടി ക്ലബ് കടന്ന ബയോഗ്രാഫിക്കൽ സ്പോർട്സ് ഡ്രാമയായിരുന്നു ദംഗൽ. 2016ൽ നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തിയത് ആമിർ ഖാൻ ആയിരുന്നു. മഹാവീർ സിംഗ് ഫോഗത്ത് എന്ന ഗുസ്തികാരന്റേയും പെൺമക്കളുടെയും കഥ പറഞ്ഞ ചിത്രം രാജ്യത്തിനകത്തും പുറത്തും വൻ ഹിറ്റായി എന്ന് മാത്രമല്ല, ആഗോള ബോക്സ്ഓഫീസിൽ 2200 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂളായ ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം എസ് ധോണി ; ദി അൺടൊൾഡ് സ്റ്റോറി’ സിനിമാ പ്രേമികളുടെയും ക്രിക്കറ്റ് ആരാധകരുടെയും മനസിൽ ഒരുപോലെ ഓർമ്മിക്കപ്പെടുന്ന ഒരു സിനിമയാണ്. നീരജ് പാണ്ടേ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ പുറത്തിറങ്ങിയ സിനിമ മഹേന്ദ്ര സിംഗ് ധോണി എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന്റെ കഥയാണ് പറയുന്നത്. സുഷാന്ത് സിംഗ് രാജ്പുത് ആണ് ചിത്രത്തിൽ ധോണിയായി അഭിനയിച്ചത്. ധോണിയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത സംഭവവികാസങ്ങളും ഉൾപ്പെടുത്തിയാണ് ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ജോണറിൽ ചിത്രം ഒരുക്കിയത്. റെയിൽവേയിലെ ടി ടി ആറായുള്ള ജീവിതവും ആദ്യ പ്രണയവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനിലേക്കുള്ള യാത്രയും അടങ്ങുന്നതാണ് ചിത്രം.

ഐഎസ്ആര്‍ഓ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന ബയോഗ്രഫിക്കൽ ഡ്രാമ ചിത്രം സിനിമാലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. നടൻ ആർ. മാധവനാണ് ചിത്രം സംവിധാനം ചെയ്തതും നമ്പി നാരായണനായി വേഷമിട്ടതും. നാലുവര്‍ഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൂടാതെ, നമ്പി നാരായണന്റെ വിവിധ പ്രായങ്ങൾ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക്ഓവറുകളും, ശാരീരിക മാറ്റങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഷാരുഖ് ഖാൻ, സൂര്യ എന്നിവർ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജര്‍’. ശശി കിരൺ ടിക്ക ആണ് ചിത്രത്തിന്റെ സംവിധായകൻ. അദ്വി ശേഷ് നായകനായെത്തിയ ബയോഗ്രഫിക്കൽ ആക്ഷൻ ഡ്രാമയായ ഈ തെലുങ്ക് ചിത്രം പാൻ ഇന്ത്യൻ ലെവലിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ മെക്കിങ്ങും അഭിനയവും ചിത്രം ഹിറ്റായി മാറാനുള്ള രണ്ട് കാരണങ്ങളാണ്. കുടുംബജീവിതം, പ്രണയം, സൗഹൃദം എല്ലാം ഉൾപ്പെടെ ജീവിതത്തിലെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സംഭവവികാസങ്ങള്‍ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ പറക്കും സിംഗ് എന്ന് അറിയപ്പെട്ടിരുന്ന മില്‍ഖാ സിംഗ് എന്ന അത്‍ലറ്റിന്റെ ജീവിതകഥയാണ് ‘ഭാഗ് മിൽക്ക ഭാഗ്’ എന്ന ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ചിത്രം പറയുന്നത്. രാകേയിഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ ചിത്രത്തിൽ ഫർഹാൻ അക്തർ മുഖ്യ വേഷത്തിൽ എത്തിയത്. ആയിരുന്നു. 2013ൽ ഇറങ്ങിയ ചിത്രം വലിയ സാമ്പത്തിക വിജയം ആണ് നേടിയത്. മാത്രമല്ല മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം