മലയാള സിനിമ മേഖലയില്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും പരാജയമാകുന്ന സാഹചര്യത്തില്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. 700 കോടിയോളമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുണ്ടാക്കിയ നഷ്ടമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.
റിലീസ് ചെയ്യുന്ന സിനിമകളില്‍ ഭൂരിഭാഗവും പരാജയമാകുന്ന സാഹചര്യത്തില്‍ ചെലവ് കുറക്കേണ്ടത് അനിവാര്യമാണ്. 2024ല്‍ മലയാളത്തില്‍ 199 സിനിമകള്‍ റിലീസായി. ആകെ നിര്‍മാണ ചെലവ് 1000 കോടിയോളം. അതില്‍ വിജയിച്ചതാകട്ടെ 26 സിനിമകള്‍ മാത്രവും. ഇതില്‍ നിന്ന് 300കോടി മാത്രമാണ് തിരിച്ചുപിടിക്കാനായത്.
700 കോടിയോളമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുണ്ടാക്കിയ നഷ്ടം. താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെട്ടു. ആകെ അഞ്ച് സിനിമകളാണ് ഇക്കൊല്ലം 100 കോടി വരുമാനം നേടിയത്. 2024ന്റെ തുടക്കത്തില്‍ റിലീസായ സിനിമകളായിരുന്നു ഇവയില്‍ ഭൂരിഭാഗവും.
Read more
മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആര്‍എം തുടങ്ങിയ ചിത്രങ്ങളാണ് നൂറ് കോടി നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് 242 കോടി നേടി. തമിഴ്നാട്ടില്‍നിന്ന് മാത്രമായി 100 കോടിയായിരുന്നു വരുമാനം. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി. കിഷ്‌ക്കിന്ധാകാണ്ഡം, ഗുരുവായൂരമ്പല നടയില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങള്‍ 50 കോടിക്ക് മുകളില്‍ നേട്ടമുണ്ടാക്കി.