ആകെ റിലീസ് 199 ചിത്രങ്ങള്‍, വിജയിച്ചത് 26 സിനിമകള്‍ മാത്രം; നഷ്ടം 700 കോടിയോളം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

മലയാള സിനിമ മേഖലയില്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും പരാജയമാകുന്ന സാഹചര്യത്തില്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. 700 കോടിയോളമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുണ്ടാക്കിയ നഷ്ടമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.

റിലീസ് ചെയ്യുന്ന സിനിമകളില്‍ ഭൂരിഭാഗവും പരാജയമാകുന്ന സാഹചര്യത്തില്‍ ചെലവ് കുറക്കേണ്ടത് അനിവാര്യമാണ്. 2024ല്‍ മലയാളത്തില്‍ 199 സിനിമകള്‍ റിലീസായി. ആകെ നിര്‍മാണ ചെലവ് 1000 കോടിയോളം. അതില്‍ വിജയിച്ചതാകട്ടെ 26 സിനിമകള്‍ മാത്രവും. ഇതില്‍ നിന്ന് 300കോടി മാത്രമാണ് തിരിച്ചുപിടിക്കാനായത്.

700 കോടിയോളമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുണ്ടാക്കിയ നഷ്ടം. താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെട്ടു. ആകെ അഞ്ച് സിനിമകളാണ് ഇക്കൊല്ലം 100 കോടി വരുമാനം നേടിയത്. 2024ന്റെ തുടക്കത്തില്‍ റിലീസായ സിനിമകളായിരുന്നു ഇവയില്‍ ഭൂരിഭാഗവും.

മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എആര്‍എം തുടങ്ങിയ ചിത്രങ്ങളാണ് നൂറ് കോടി നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് 242 കോടി നേടി. തമിഴ്നാട്ടില്‍നിന്ന് മാത്രമായി 100 കോടിയായിരുന്നു വരുമാനം. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി. കിഷ്‌ക്കിന്ധാകാണ്ഡം, ഗുരുവായൂരമ്പല നടയില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങള്‍ 50 കോടിക്ക് മുകളില്‍ നേട്ടമുണ്ടാക്കി.

Latest Stories

ഉമ തോമസിന് പരിക്കേറ്റ സംഭവം; മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

കുന്നംകുളത്ത് വീട്ടമ്മയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല, മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പുതുവത്സരാഘോഷം: കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്