തിരിച്ചുവരവിന് ഒരുങ്ങി വിദ്യാ ബാലൻ; പുതിയ തുടക്കം ഡിറ്റക്ടീവ് ആയി

വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് പ്രമുഖ നടി വിദ്യാ ബാലൻ. വിദ്യാ ബാലൻ നായികയായി എത്തുന്ന ‘നീയാത്’ എന്ന ചിത്രമാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ വേഷമിടുന്നത്.

‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോൻ ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുമേനോനും ചേർന്നാണ് ‘നീയതി’ന്റെ കഥ എഴുതിയിരിക്കുന്നത്.

Read more

രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്‍ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും നീയതില്‍ വേഷമിടുന്നു.ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.