റിലീസ് ദിനത്തില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ; ലിയോയ്ക്ക് റെക്കോഡൊരുക്കാന്‍ കേരളത്തിലെ തിയേറ്റര്‍ !

ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രമാണ് ‘ലിയോ’യ്ക്ക് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് ആരാധകരും സിനിമാലോകവും. തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകൾക്ക് ആരാധകരുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഫാൻസ്‌ ഷോകൾ പതിവാണ്. എന്നാൽ റെക്കോര്‍ഡ് ഫാന്‍സ് ഷോകളിലൂടെ വിസ്മയിപ്പിക്കാൻ എത്തുകയാണ് ലിയോ.

റിലീസ് ദിനത്തിൽ ലിയോയ്ക്ക് 24 മണിക്കൂര്‍ നീളുന്ന മാരത്തോണ്‍ ഫാന്‍സ് ഷോകളാണ് നടക്കുക. വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ്.എ മള്‍ട്ടിപ്ലെക്സിലാണ് മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.


കേരളത്തില്‍ ബിഗ് റിലീസുകളുടെ ഫാന്‍സ് ഷോകൾ പുലര്‍ച്ചെ നാലിനാണ് ആരംഭിക്കാറ്. ലിയോ റിലീസ് ചെയ്യുന്ന ഒക്ടോബര്‍ 19ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് 7, 11, 2, 6, 9.30, 11.59, ഒക്ടോബര്‍ 20ന് പുലര്‍ച്ചെ 4 എന്നിങ്ങനെയാണ് ഷോകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം ആക്ഷൻ- ത്രില്ലർ ജോണറിലായിരിക്കും പുറത്തിറങ്ങുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിജയ്നെ കൂടാതെ തൃഷ, സഞ്ജയ് ദത്ത്, അർജ്ജുൻ സർജ, പ്രിയ ആനന്ദ്, ഗൌതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാൻഡി, മിഷ്ക്കിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ