ലോകമെങ്ങുമുള്ള ആരാധകരുടെ അഭ്യര്‍ത്ഥന; സെലന്‍സ്‌കിയെ പ്രസിഡന്റാക്കിയ സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ വീണ്ടും

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി നായകനായ ‘സെര്‍വന്റ് ഓഫ് ദ പീപ്പിള്‍’ എന്ന സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുകയാണ്. നെറ്റ്ഫ്‌ളിക്സിന്റെ ഓഫിഷ്യല്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രേക്ഷരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സീരീസ് വീണ്ടും പ്രദര്‍ശിപ്പിക്കുന്നതെന്ന് നെറ്ര്ഫ്‌ളിക്‌സ് പറയുന്നു.

നിങ്ങള്‍ ചോദിച്ചു അത് തിരിച്ചെത്തി എന്ന് കുറിച്ചുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് ഈ സീരീസിന്റെ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 2015ല്‍ മൂന്ന് സീസണുകളിലായി പ്രദര്‍ശിപ്പിക്കപ്പെട്ട ഈ പരമ്പര ആക്ഷേപഹാസ്യ കോമഡി സീരീസ് വിഭാഗത്തില്‍ പെടുന്നതാണ്. അഴിമതിയെ കുറിച്ച് പരാതി പറയുന്ന ഒരു വീഡിയോ വൈറലായതിന് ശേഷം അപ്രതീക്ഷിതമായി പ്രസിഡന്റ് ആകുന്ന ഒരു അധ്യാപകനായാണ് സെലന്‍സ്‌കി ഈ സീരിസില്‍ വേഷമിട്ടിരിക്കുന്നത്.

വാസില്‍ പെട്രോവിച്ച് ഹോളോബോറോഡ്കോ എന്ന ഹൈസ്‌കൂള്‍ ചരിത്ര അധ്യാപകനായാണ് സീരീസില്‍ സെലന്‍കി എത്തുന്നത്. രാജ്യത്തെ അഴിമതിയെക്കുറിച്ച് അധായപകന്‍ പരാതിപ്പെടുന്ന വീഡിയോ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്നു.ശേഷം സെലന്‍കി ഉക്രൈനിലെ പ്രസിഡന്റായി മാറുന്നതാണ് പരമ്പരയുടെ സാരാംശം. സെലന്‍സ്‌കി ഉക്രൈനില്‍ അധികാരത്തില്‍ എത്തുന്നതില്‍ ഈ സീരീസ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2019ല്‍ സെലന്‍സ്‌കി രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ സെര്‍വന്റ് ഓഫ് പീപ്പിള്‍ എന്ന പേരില്‍ ഒരു പ്രചാരണം ആരംഭിച്ചതോടെ സീരീസ് അവസാനിച്ചു. തുടര്‍ന്ന് 73 ശതമാനത്തിലധികം വോട്ടുകള്‍ നേടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് ആ വര്‍ഷം അവസാനം അദ്ദേഹം ഉക്രൈനിന്റെ പ്രസിഡന്റാകുകയായിരുന്നു.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി