കോളജ് റൊമാന്‍സ് എന്ന വെബ് സീരിസിനെതിരെ നല്‍കിയ പരാതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. ഒടിടി പ്ലാറ്റ്ഫോം ആയ ടിവിഎഫില്‍ സ്ട്രീം ചെയ്യുന്ന വെബ് സീരീസ് ആണ് കോളജ് റൊമാന്‍സ്. ഇതിലെ ഭാഷ അറുവഷളാണെന്ന് ഡല്‍ഹി ഹൈക്കോടതി.
”ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വളരെ അശ്ലീലം നിറഞ്ഞതും അസഭ്യവുമാണ്. കോടതിക്ക് ചേംബറിനുള്ളില്‍ എപ്പിസോഡ് കാണാന്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കേണ്ടി വന്നു. ഈ ഭാഷയില്‍ അല്ല രാജ്യത്തെ യുവജനതയോ പൗരന്മാരോ സംസാരിക്കുക. ഈ ഭാഷ ഈ രാജ്യത്ത് പൊതുവായി സംസാരിക്കുന്ന ഭാഷയെന്ന് വിശേഷിപ്പിക്കാനാകില്ല.
ഈ സീരിസിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. എഫ്‌ഐആര്‍ ചുമത്തണം. എന്നാല്‍ ഇത് അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശമായി കരുതരുത്. ഭാഷയും വാക്കുകളും ശക്തമായ മാധ്യമമാണ്. വാക്കുകള്‍ക്കു പടം വരയ്ക്കാനും അതിനു നിറം കൊടുക്കാനും കഴിയും” – കോടതി പറഞ്ഞു.
പൊതുമധ്യത്തില്‍ ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ചുപോരുന്ന ആരെയും ഞെട്ടിക്കുന്നതാണ് സീരീസിലെ സംഭാഷണങ്ങള്‍ എന്നു ചൂണ്ടിക്കാണിച്ച ഹൈക്കോടതി ഒടിടി പ്ലാറ്റ്ഫോമിനും സംവിധായകന്‍ സിമര്‍പ്രീത് സിങ്ങിനും
വെബ്‌സീരീസില്‍ അഭിനയിച്ച അപൂര്‍വ അറോറയ്ക്കും എതിരെ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവും ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. ഐടി നിയമം 67, 67എ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി ഉത്തരവ്.