ഇന്ത്യ എന്നാണോ നിങ്ങള്‍ പറഞ്ഞത്? ഞാന്‍ കേട്ടത് ശരിയാണോ? 'അഡോളസെന്‍സി'ന് ഗംഭീരം പ്രതികരണം, ഞെട്ടലോടെ മേക്കേഴ്സ്

കൗമാരപ്രായത്തിലുള്ള കുട്ടികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഹോളിവുഡ് വെബ് സീരീസ് ‘അഡോളസെന്‍സ്’ ഇന്ത്യയിലും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 13ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സീരിസ് പുറത്തിറങ്ങിയത്. സീരീസിന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയില്‍ പ്രതികരിച്ചിരിക്കുകയാണ് അഡോളസെന്‍സിന്റെ എഴുത്തുകാരനും അഭിനേതാവുമായ സ്റ്റീഫന്‍ ഗ്രഹാം.

”എന്റെയൊരു സുഹൃത്തില്‍ നിന്നാണ് അഡോളസെന്‍സ് ഇന്ത്യയില്‍ ഇത്രയും വലിയ ഹിറ്റാണെന്ന് ഞാന്‍ അറിയുന്നത്. അദ്ദേഹം എന്നോട് ഈ കാര്യം പറയുമ്പോള്‍, നിങ്ങള്‍ ഇന്ത്യ എന്നാണോ പറഞ്ഞത്? ഞാന്‍ കേട്ടത് ശരിയാണോ? എന്നായിരുന്നു എന്റെ പ്രതികരണം”’ എന്നാണ് സ്റ്റീഫന്‍ ഗ്രഹാം പറയുന്നത്.

അതേസമയം, 13 വയസ് പ്രായമായ ഒരാണ്‍കുട്ടി അതേ പ്രായത്തിലുള്ള പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തുന്നു. കളിച്ചു നടക്കേണ്ട പ്രായത്തില്‍ എന്തിന് ഈ കൊടുംക്രൂരകൃത്യം ചെയ്തു എന്നതാണ് ചോദ്യം. അതിന് ഉത്തരം നല്‍കുന്ന സീരീസ്, ഇന്ന് നമ്മുടെ നാട് കടന്നുപോകുന്ന സാമൂഹിക അവസ്ഥയുടെ പച്ചയായ ആവിഷ്‌കാരം കൂടിയാണ്.

നാല് എപ്പിസോഡുകള്‍ അടങ്ങുന്ന സീരിസിലെ എല്ലാ എപ്പിസോഡും സിംഗിള്‍ ഷോട്ടിലാണ് ചിത്രീകരിച്ചത്. സീരിസിലെ പ്രധാന കഥാപാത്രമായ ജെയ്മിയെ അവതരിപ്പിച്ച ഓവന്‍ കൂപ്പറിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. സ്റ്റീഫന്‍ ഗ്രഹാം, ആഷ്‌ലി വാള്‍ട്ടേഴ്‌സ്, എറിന്‍ ഡോഹെര്‍ട്ടി, ഫെയ് മാര്‍സെ എന്നിവരാണ് അഡോളസെന്‍സില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ