'കയ്‌പ്പേറിയ ഭാഗമെന്തെന്നാല്‍ എല്ലാ കാലവും പതിനേഴുകാരി ആയിരിക്കാന്‍ സാധിക്കില്ല'; സെക്‌സ് എജ്യുക്കേഷനില്‍ നിന്നും എമ്മ പുറത്തേക്ക്

‘സെക്‌സ് എജ്യുക്കേഷന്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസില്‍ നിന്നും എമ്മ മാക്കേ പുറത്തേക്ക്. നാലാം സീസണ്‍ ഒരുങ്ങുന്ന ഗട്ടത്തിലാണ് എമ്മയുടെ പ്രതികരണം എത്തിയിരിക്കുന്നത്. എപ്പോഴും തനിക്ക് ഹൈസ്‌ക്കൂളുകാരിയായ 17 വയസുള്ള കുട്ടിയായി ഇരിക്കാന്‍ സാധിക്കില്ല എന്നാണ് എമ്മ മാക്കേ പറയുന്നത്.

ഇത് തന്നെ സംബന്ധിച്ചിടത്തോളം വളരെ സങ്കീര്‍ണമായൊരു കാര്യമാണ്. സെക്സ് എജ്യുക്കേഷനിലെ അഭിനേതാക്കളെല്ലാം തന്നെ ഏറെ മികച്ചവരാണ്. അവരെയെല്ലാം സ്നേഹിക്കുന്നു, എല്ലാവരും സുഹൃത്തുക്കളാണ്. തങ്ങളെല്ലാം ഇതിലൂടെ ഒരുമിച്ച് വളര്‍ന്നു വന്നവരാണ്.

എന്നാല്‍ ഇതിന്റെ കയ്പ്പേറിയ ഭാഗമെന്തെന്നാല്‍ തനിക്ക് ജീവിതത്തില്‍ എല്ലാക്കാലവും പതിനേഴുകാരിയായി തുടരാന്‍ സാധിക്കില്ല എന്നാണ് എമ്മ പറയുന്നത്. സെക്‌സ് എജ്യുക്കേഷന്റെ മൂന്നാമത്തെ സീസണ്‍ സെപ്റ്റംബര്‍ 17ന് ആയിരുന്നു റിലീസ് ചെയ്തത്. മൂന്ന് സീസണുകളിലും എമ്മ ഉണ്ടായിരുന്നു.

സീരിസില്‍ മേവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 25കാരിയായ എമ്മ ഏറെ പ്രേക്ഷകപ്രീതിയും ആരാധകരെയും നേടിയിരുന്നു. ഓട്ടിസ് എന്ന കൗമാരക്കാരന്റെയും കൂട്ടുകാരുടെയും കഥയാണ് സീരീസ് പറയുന്നത്. അസ ബട്ടര്‍ഫീല്‍ഡ്, ഗില്ലിയന്‍ ആന്‍ഡേഴ്സണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

BGT 2025: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷം

എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

"വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്