'മാമനോടൊന്നും തോന്നല്ലേ മക്കളേ', കരിക്കിലെ അര്‍ജുന് മാംഗല്യം; എന്‍ഗേജ്‌മെന്റ് ചിത്രങ്ങളുമായി താരം

‘കരിക്ക്’ വെബ് സീരിസ് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അര്‍ജുന്‍ തന്നെയാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. ‘ഇറ്റ്‌സ് ഒഫീഷ്യല്‍’ എന്ന അടിക്കുറിപ്പോടെയാണ് അര്‍ജുന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് അര്‍ജുന് ആശംസകള്‍ നേരുന്നത്. ”മാമനോടൊന്നും തോന്നല്ലേ മക്കളേ” എന്നതടക്കമുള്ള കരിക്കിലെ അര്‍ജുന്റെ ജനപ്രിയ ഡയലോഗുകള്‍ ഒക്കെ കുറിച്ചു കൊണ്ടാണ് ആരാധകരുടെ കമന്റ്.

പുതിയ എപ്പിസോഡ് വൈകുന്നത് സംബന്ധിച്ച പരാതികളും ചോദ്യങ്ങളും കമന്റുകളായി പോസ്റ്റിനു താഴെ ഇടം പിടിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ വെബ് സീരിസ് ആണ് കരിക്ക്.

കരിക്കിലെ ജോര്‍ജും ലോലനും ശംഭുവും ഷിബുവുമെല്ലാം മലയാളികള്‍ക്ക് സുപരിചിതരാണ്. ഒരോ പുതിയ സിനിമ ഇറങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് സമാനമാണ് പലപ്പോഴും കരിക്കിന്റെ എപ്പിസോഡുകള്‍ക്ക് ലഭിക്കുന്ന പ്രതികരണവും.

Latest Stories

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്

പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തും; തുടര്‍ഭരണം വികസന കുതിപ്പിലേക്ക് നയിച്ചെന്ന് കെടി ജലീല്‍

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറും; ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

മാര്‍ക്‌സിലെ ഇക്കോളജിസ്റ്റിനെ തിരയേണ്ടതെവിടെ?; കുഹൈ സെയ്‌തോയുടെ 'മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം എന്ന പുസ്തകത്തിന്റെ വായന - ഭാഗം -1