'കുടുക്ക്' വെബ്സീരീസ് ഏറ്റവും പുതിയ എപ്പിസോഡ് 'കള്ള നമ്പൂതിരി' പുറത്ത്

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വരുന്ന വെബ്‌സീരീസ് ‘കുടുക്കി’ന്റെ ഏറ്റവും പുതിയ എപ്പിസോഡ് ‘കള്ള നമ്പൂതിരി’ റീല്‍സ് ഓണ്‍ സ്‌ക്രീന്‍ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. ഇതിനോടകം തന്നെ മികച്ച സ്വീകാര്യതയാണ് ഏറ്റവും പുതിയ എപ്പിസോഡിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

അമ്മാമ്മയുടെ കൊച്ചുമോന്‍ എന്നറിയപ്പെടുന്ന ജിന്‍സന്‍ സംവിധാനം ചെയ്ത് മലയാളത്തില്‍ നിര്‍മ്മിക്കുന്ന കുടുക്ക് വെബ്സീരീസിന്റെ തമിഴ്, തെലുങ്ക് ഭാഷ മൊഴിമാറ്റം ചെയ്ത എപ്പിസോഡുകള്‍ ഡിസംബറില്‍ റിലീസിന് ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മഞ്ജുഷ മാര്‍ട്ടിന്‍, ബിനു അടിമാലി, നസീര്‍ സംക്രാന്തി, ഡയാന ഹമീദ്, രാജു തോട്ടം, കല, ആതിര മാധവ് തുടങ്ങിയവരും അമ്മാമ്മ കൊച്ചുമോന്‍ ജോമോനും ‘ഒതളങ്ങ തുരുത്ത്’ വെബ് സീരിസിലെ ഉത്തമന്‍ എന്നു വിളിക്കുന്ന ജഗദീഷും പാച്ചു എന്നു വിളിക്കുന്ന മൃദുലും വെബ് സീരീസില്‍ ഭാഗമാകുന്നുണ്ട്.

റീല്‍സ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിതിന്‍ തോട്ടത്തില്‍ ആണ് നിര്‍മ്മാണം. ഓണം മുതല്‍ എത്തിയ ഒരോ എപ്പിസോഡുകള്‍ക്കും ഓരോ പേരാണ് നല്‍കി വരുന്നത്. തിരക്കഥ അഭയ് കെ.എസ്, ഛായാഗ്രഹണം കിരണ്‍ നുപിറ്റല്‍, എഡിറ്റിംഗ് അതുല്‍ രാജ്.

സംഗീതം അനു ബി. ഐവര്‍. അസ്സോസിയേറ്റ് ഡയറക്ടര്‍ ആര്‍.ജെ സൂരജ്. ഒരേ വീട്ടില്‍ രണ്ടു നിലകളിയായി താമസിക്കുന്ന അറേജ്ഡ് മാരേജ്, ലവ് മാരേജ് ദമ്പതികളും അവര്‍ തമ്മിലുള്ള നര്‍മ്മ രംഗങ്ങളുമാണ് ഇതിവൃത്തം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം