പ്രേക്ഷകര്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി സൈക്കോളജിക്കല്‍ ത്രില്ലര്‍ വെബ് സീരിസ് 'ഹു ദി അണ്‍നോണ്‍'

‘ഹു ദി അണ്‍നോണ്‍’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ വെബ് സീരിസ് റിലീസായി. ആര്‍.എച്ച്4 എന്റര്‍ടെയിന്മെന്റ്‌സിന്റെ ബാനറില്‍ ഫൈസല്‍ ടി.പി നിര്‍മ്മിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് അര്‍ജുന്‍ അജു കരോട്ടുപാറയില്‍ ആണ്. വെബ് സീരീസിന്റെ പ്രീമിയറിനോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് വേണ്ടി ഒരു കോണ്ടസ്റ്റ് നടത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ആദ്യം ഹു-ദി അണ്‍നോണ്‍ സീരിസിന്റെ ഇന്‍സ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുക, തുടര്‍ന്ന് ഏതെങ്കിലും ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ആദ്യ എപ്പിസോഡ് കണ്ടതിന്റെ സ്‌ക്രീന്‍ഷോട്ട് തന്നിരിക്കുന്ന വാട്‌സ്ആപ്പിലേക്ക് അയക്കുക. നറുക്കിട്ടെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ഹെഡ്‌സെറ്റ്, ബ്ലൂടൂത്ത് സ്പീക്കര്‍ എന്നിവ സമ്മാനമായി ലഭിക്കുന്നു.

മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തുന്ന ഈ ത്രില്ലര്‍ വെബ് സീരീസ് സിനിയ, തിയേറ്റര്‍ പ്ലേ, ഹൈ ഹോപ്‌സ് ഉള്‍പ്പടെ പ്രമുഖ എട്ട് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അക്ഷയ് മണിയുടെ ഛായാഗ്രഹണവും ജോ ഹെന്റിയുടെ പശ്ചാത്തലസംഗീതവും ഒരു ത്രില്ലറിന് പറ്റിയ അന്തരീക്ഷം ടീസറിലൂടെ ഒരുക്കിത്തരുന്നുണ്ട്.

സംവിധായകന്‍ തന്നെ കഥയെഴുതിയ സീരിസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനിരുദ്ധന്‍ അനീഷ് കുമാറാണ്. അര്‍ജുന്‍, കാവ്യ, അഭി നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. പി.ആര്‍.ഒ-പി.ശിവപ്രസാദ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ