സൈക്കോളജിക്കല്‍ ത്രില്ലര്‍ വെബ്‌സീരീസ്; 'ഹു- ദി അണ്‍നോണിന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പിന്തുണ

ആര്‍ എച് ഫോര്‍ എന്റര്‍ടൈന്‍മെന്റ് ന്റെ ബാനറില്‍ ഫൈസല്‍ ടി പി നിര്‍മ്മിച്ച് യുവനടന്‍ അര്‍ജുന്‍ അജു കൊറോട്ടുപാറയില്‍ സംവിധാനം ചെയ്ത ‘ഹു ദി അണ്‍നോണ്‍’എന്ന വെബ് സീരിസിന്റെ ന്റെ ആദ്യത്തെ ഭാഗം യൂട്യൂബിലൂടെ ജനങ്ങള്‍ക്ക് മുന്‍പിലേക്കെത്തി. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയ ഈ സീരിസിന് വേണ്ടി സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു.

സിരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ പോസ്റ്ററും ഇറങ്ങിയതോടു കൂടി തന്നെ ജനങ്ങള്‍ ആകാംക്ഷയില്‍ ആയിരുന്നു. ആദ്യ പ്രദര്‍ശനം എട്ട് ഒടിടി പ്ലാറ്റ്‌ഫോര്‍മുകളിലായി തമിഴ് മലയാളം ഭാഷകളിലായിരുന്നു സ്ട്രീമിങ്. ഒരാഴ്ച്ച കൊണ്ട് തന്നെ റെക്കോര്‍ഡ് കരസ്ഥമാക്കിയ സ്ട്രീമിങ് ആയിരുന്നു സീരീസിന്റേത്. തമിഴ് മലയാളം സിനിമാ ലോകത്തെ പ്രശസ്തരാണ് മറ്റു വിവരങ്ങളെല്ലാം ഷെയര്‍ ചെയ്തിരുന്നത് അത് കൊണ്ട് തന്നെ സീരിസ് കാണാനുള്ള കാത്തിരിപ്പിന് അതും കാരണമായി.

ആദ്യ എപ്പിസോഡിന് നല്ല പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത് . സിരീസിന്റെ കഥയും സംവിധാനവും അര്‍ജുന്‍ അജു കൊറോട്ടൂപാറയില്‍ ആണ് നിര്‍വ്വഹിക്കുന്നത്, അനിരുധ് അനീഷ്‌കുമാര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അക്ഷയ് മണിയും ജോ ഹെന്റി പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നു. ചിത്രീകരണ സമയത്ത് ഉണ്ടായ ആക്ഷന്‍ രംഗങ്ങള്‍ എല്ലാം തന്നെ ഇതിനോടകം വൈറല്‍ ആയിരിക്കുന്നതാണ്.

Latest Stories

IPL 2025: അവന്റെ ആ കൊമ്പത്തെ പേരും പെരുമയും ഇല്ലെങ്കിൽ ഇപ്പോൾ ടീമിൽ നിന്ന് പുറത്താണ്, ഇന്ത്യൻ താരത്തെ വിമർശിച്ച് മൈക്കിൾ വോൺ

'പാർലമെൻററി വ്യാമോഹം ചെറുക്കാനാകാതെ പാർട്ടി നിൽക്കുന്നു'; വിമർശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോര്‍ട്ട്

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു; വാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

തെക്കൻ ബെയ്റൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

'ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കും, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു'; ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വീണ ജോർജ്

പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

പ്രശസ്തി നേടിയത് ഐറ്റം നമ്പറുകളിലൂടെ, ഇനി സിനിമയില്‍ ഭരതനാട്യം അവതരിപ്പിക്കണം: മലൈക അറോറ

MI UPDATES: ആ ഒറ്റ കാരണം കൊണ്ടാണ് അശ്വനി ടീമില്‍ കളിച്ചത്, പ്രാക്ടീസ് മത്സരത്തില്‍...: വെളിപ്പെടുത്തലുമായി ഹാര്‍ദിക് പാണ്ഡ്യ

ട്രാഫിക് നിയമലംഘനകള്‍ക്ക് കടുത്ത നടപടി; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും രജിസ്‌ട്രേഷനും റദ്ദാക്കും

ഹർജി പ്രശസ്തിക്ക് വേണ്ടിയോ? എമ്പുരാനെതിരായ ഹര്‍ജിയിൽ വിമർശനവുമായി ഹൈക്കോടതി; പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി