കരീനയോ ശ്രുതിയോ അതോ സായിയോ ? ആരാകും യാഷിന്റെ നായിക ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നിർമ്മാതാക്കൾ

കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം സൂപ്പർ താരം യാഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടോക്സിക് എ ഫെയറി ടേൽ ഫോർ ഗ്രോൺ-അപ്സ്’. നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്നത്.

ബോളിവുഡ് താരം കരീന കപൂർ, തെന്നിന്ത്യൻ താരം ശ്രുതി ഹസൻ, സായി പല്ലവി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുമെന്നാണ് പ്രചരണം ഉണ്ടായത്. എന്നാൽ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇപ്പോൾ.

‘ടോക്സിക്കിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് നിരവധി അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. സിനിമയെ ചുറ്റിപ്പറ്റിയുള്ള ആവേശത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. എന്നാൽ ഈ അവസരത്തിൽ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ചിത്രത്തിനായുള്ള കാസ്റ്റിംഗ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞു. ഞങ്ങളുടെ ഈ ടീമിൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്. ഈ കഥ ജീവസുറ്റതാക്കാൻ ഞങ്ങൾ എല്ലാവരും തയ്യാറെടുക്കുമ്പോൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനാണ് നിങ്ങൾ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നത്’ എന്നാണ് നിർമാതാക്കൾ പ്രസ്താവനയിൽ പറഞ്ഞത്.

“ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്’

‘ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യാഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ആവേശത്തിലാണ് ഞാന്‍” എന്നാണ് ചിത്രത്തെ കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞത്.

യാഷിനെ നായകനാക്കി പുതിയൊരു ചിത്രം വരുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ അതിനെ നോക്കികാണുന്നത്. 2025 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം