ഞാന്‍ ബൈസെക്ഷ്വല്‍ ആണ്, പെണ്‍കുട്ടിയോട് അട്രാക്ഷന്‍ തോന്നിയപ്പോള്‍ ഫ്രണ്ട്ഷിപ്പില്‍ കവിഞ്ഞത് എന്നായിരുന്നു കരുതിയത്: അഞ്ജന

ട്രാവല്‍ വ്‌ളോഗിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജന പള്ളത്ത്. ട്രാവല്‍ വീഡിയോക്കിടെ വള്ളത്തില്‍ നിന്നും കുട്ടന്‍ ചേട്ടന്‍ വീഴുന്ന വീഡിയോ എത്തിയതോടെയാണ് അഞ്ജന വൈറലാകുന്നത്. വീഡിയോ ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ അഞ്ജനയും കുട്ടന്‍ ചേട്ടനും ഫെയ്മസ് ആവുകയായിരുന്നു.

തന്റെ സെക്ഷ്വല്‍ ഓറിയന്റേഷനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അഞ്ജന ഇപ്പോള്‍. താന്‍ ബൈസെക്ഷ്വല്‍ ആണെന്നും തനിക്ക് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇഷ്ടമാണ് എന്നുമാണ് അഞ്ജന പറയുന്നത്. താന്‍ ഇപ്പോഴും തന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്.

താന്‍ ബൈസെക്ഷ്വല്‍ ആണെന്നാണ് താനിപ്പോള്‍ മനസിലാക്കിയിരിക്കുന്നത്. പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ തന്നെ തനിക്ക് ആ ഫീലിങ്‌സ് ഉണ്ടായിരുന്നു. പക്ഷെ ഇത് ബൈസെക്ഷ്വല്‍ ആണെന്ന് അറിയാനുള്ള ബുദ്ധിയും പക്വതയും അന്ന് ഉണ്ടായിരുന്നില്ല. ഇന്നത്തേത് പോലെ ലൈംഗിക വിദ്യാഭാസ്യമൊന്നും അന്ന് ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച് പഠിക്കാന്‍ സാധിച്ചു. അങ്ങനെയാണ് താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് തിരിച്ചറിഞ്ഞത്. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ആ പെണ്‍കുട്ടിയോട് വ്യത്യസ്തമായ ഒരു അട്രാക്ഷനോ ഇഷ്ടമോ തോന്നുമ്പോള്‍ ഫ്രണ്ട്ഷിപ്പില്‍ കവിഞ്ഞത് എന്നായിരുന്നു താനതിനെ കരുതിയിരുന്നത്.

Read more

മറിച്ച് തന്റെ ഓറിയന്റേഷന്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. അമ്മയ്ക്ക് അറിയില്ല. ഇതുവരെ ഒരു സീരിയസ് റിലേഷന്‍ഷിപ്പ് തനിക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ തന്റെ പാരന്റ്‌സ് എങ്ങനെ പിന്തുണയ്ക്കും എന്ന് പറയാന്‍ ഇപ്പോള്‍ പറ്റില്ല എന്നുമാണ് അഞ്ജന പറയുന്നത്.