റീച്ച് കിട്ടാന്‍ ശരീരം കാണിക്കുന്നുവെന്ന് അവര്‍ പറയുന്നു.. കുട്ടന്‍ ചേട്ടന്‍ മനപൂര്‍വ്വം വീണതല്ല: അഞ്ജന

റെഡി ടു ട്രാവല്‍ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജന പള്ളത്ത്. ട്രാവല്‍ വീഡിയോക്കിടെ വള്ളത്തില്‍ നിന്നും കുട്ടന്‍ ചേട്ടന്‍ വീഴുന്ന വീഡിയോ എത്തിയതോടെയാണ് അഞ്ജന വൈറലാകുന്നത്. അപാര എക്‌സ്പീരിയന്‍സ് ആണ്, കുട്ടന്‍ ചേട്ടന്‍ സംഭവമാണ് എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കെയാണ് വള്ളം തുഴുയുന്ന കുട്ടന്‍ ചേട്ടന്‍ വെള്ളത്തിലേക്ക് മറിഞ്ഞ് വീണത്.

വീഡിയോ ട്രോളന്മാര്‍ ഏറ്റെടുത്തതോടെ അഞ്ജനയും വ്‌ളോഗും കുട്ടന്‍ ചേട്ടനും ഫെയ്മസ് ആയി. കുട്ടന്‍ ചേട്ടന്‍ വെള്ളത്തില്‍ വീണ സംഭവം സ്‌ക്രിപ്റ്റഡ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഒരിക്കലും അല്ല. അദ്ദേഹം ഒരു പച്ചയായ മനുഷ്യനാണ്. തങ്ങളുടെ ഒരു ചാനല്‍ റീച്ചിന് വേണ്ടി മനപൂര്‍വ്വം വെള്ളത്തില്‍ വീഴും എന്ന് തോന്നുന്നുണ്ടോ.

അബദ്ധത്തില്‍ കാല്‍ വഴുതി താഴെ വീണതാണ്. അത് വീഡിയോയ്ക്ക് നേട്ടമായി. ചാനല്‍ വണ്‍ മില്യണ്‍ വ്യൂസ് പോയപ്പോള്‍ കുട്ടന്‍ ചേട്ടനെ ക്ഷണിച്ച് കേക്ക് മുറിച്ചിരുന്നു എന്നാണ് അഞ്ജന കുട്ടന്‍ ചേട്ടനെ കുറിച്ച് പറയുന്നത്. തന്റെ വീഡിയോകള്‍ക്ക് താഴെ വരുന്ന അബ്യൂസിങ് കമന്റുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കാറില്ലെന്നും അഞ്ജന പറഞ്ഞു.

നേരത്തെ നോക്കിയിരുന്നു. എന്നാല്‍ അത് തന്റെ മെന്റല്‍ ഹെല്‍ത്തിന് ഒട്ടും നല്ലതല്ല എന്ന് മനസ്സിലാക്കിയപ്പോള്‍ മനപൂര്‍വ്വം കണ്ട ഭാവം നടിക്കാതിരിക്കുകയാണ്. തന്റെ ശരീര ഭാഗങ്ങളെ കുറിച്ചാണ് കമന്റുകള്‍ വരുന്നത്. അത് വല്ലാതെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കഴുത്തവരെ ഉള്ള വീഡിയോ ഇട്ടാല്‍ റീച്ച് കിട്ടില്ല. റീച്ച് കിട്ടാന്‍ വേണ്ടി ശരീരം കാണിക്കുന്നു എന്നും പറയുന്നവരുണ്ടായിരുന്നു.

എന്നാല്‍ കമന്റ് എഴുതുന്നതിനോടും ട്രോള്‍ ചെയ്യുന്നതിനോടും ഒന്നും തനിക്ക് എതിര്‍പ്പില്ല. പക്ഷെ ശരീരത്തെ കുറിച്ച് കമന്റ് എഴുതരുത്, ബോഡി ഷെയിമിങ് മാനസികമായി തകര്‍ത്തും. അത് ചെയ്യരുത് എന്ന് മാത്രമേ ട്രോളന്മാരോട് പറയാനുള്ളു എന്നാണ് അഞ്ജന പറയുന്നത്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ