പകര്‍പ്പവകാശലംഘനം; 'ഹായ് ഹായ് ഹോയ് ഹോയ്' ഗാനം നീക്കം ചെയ്തു..!

ഇന്‍സ്റ്റ റീലുകളില്‍ ട്രെന്‍ഡിംഗ് ആയ പാകിസ്ഥാന്‍ ഗായകന്‍ ചാഹത് ഫത്തേ അലി ഖാന്റെ ഗാനം യൂട്യൂബ് നീക്കം ചെയ്തു. ‘ഹായ് ഹായ് ഹോയ് ഹോയ്’ എന്ന ഗാനമാണ് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. ഇതിഹാസ ഗായിക നൂര്‍ ജെഹാന്റെ ക്ലാസിക് ട്രാക്ക് ‘ബഡോ ബഡി’യുടെ കവര്‍ വേര്‍ഷന്‍ ആയ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഒരു മാസത്തിനുള്ളില്‍ 28 ദശലക്ഷത്തിലധികം വ്യൂസ് നേടിയ ഈ ഗാനം പകര്‍പ്പവകാശലംഘന പ്രശ്നത്തിലാണ് നീക്കം ചെയ്തത് എന്നാണ് വിവരം. 1973ല്‍ പുറത്തിറങ്ങിയ ‘ബനാര്‍സി തഗ്’ എന്ന ചിത്രത്തില്‍ നൂര്‍ ജഹാന്‍ ആലപിച്ച ഗാനമാണ് ബഡോ ബഡി. ഈ ഗാനം ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ വൈറലായിരുന്നു.

മോഡല്‍ ആയ വാജ്ദാന്‍ റാവോ ആണ് ഗായകനൊപ്പം ഈ ഗാനരംഗത്തുള്ളത്. 2020ല്‍ കോവിഡ് കാലത്ത് ആയിരുന്നു ചാഹത് ഫത്തേ അലി ഖാന്‍ ശ്രദ്ധ നേടുന്നത്. റീല്‍സുകളിലൂടെയും മീമുകളിലൂടെയും വിചിത്രമായ ഗാനങ്ങളിലൂടെയുമാണ് ചാഹത് ശ്രദ്ധ നേടുന്നത്.

സംഗീത ലോകത്തേക്ക് എത്തുന്നതിന് മുമ്പ് ചാഹത്ത് ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു. കാഷിഫ് റാണ എന്ന് അറിയപ്പെട്ടിരുന്ന ചാഹത് 1983-84 സീസണില്‍ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ലാഹോറിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ചാഹത് ടാക്‌സി ഡ്രൈവര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു.

Latest Stories

ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

'എംബപ്പേ പോയാൽ പോട്ടെ പകരം വേറെ ഇതിഹാസത്തെ ഞങ്ങൾ കൊണ്ട് വരും'; പ്രമുഖ താരത്തെ റാഞ്ചാൻ ഒരുങ്ങി പിഎസ്ജി

റണ്ണൗട്ടായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയര്‍, 'കൊടുംചതി' നേരിട്ട് ടീം ഇന്ത്യ

'ഇന്ത്യ വീണു'; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്