ഇത് ലോകാവസാനം ഒന്നുമല്ല, ബ്രേക്കപ്പ് ആയെങ്കിലും ഞാന്‍ ഹാപ്പിയാണ്, പിന്നെ എന്താണ് കുഴപ്പം: ദിയ കൃഷ്ണ

താന്‍ ബ്രേക്കപ്പ് ആയ വിവരം ഈയടുത്താണ് ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ ദിയയെ ആശ്വസിപ്പിച്ചും പരിഹസിച്ചും നിരവധി കമന്റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ. ബ്രേക്കപ്പ് എന്നാല്‍ ലോകാവസാനം ഒന്നുമല്ല എന്നാണ് ദിയ പറയുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രതികരിച്ചത്.

ദിയ കൃഷ്ണയുടെ വാക്കുകള്‍:

സിംഗിള്‍ ആയിരുന്നാലും ഹാപ്പിയാണെങ്കില്‍ പിന്നെ എന്താണ് കുഴപ്പം. പലര്‍ക്കും ഒരു തോന്നലുണ്ട് ഒരു റിലേഷന്‍ഷിപ്പില്‍ നിന്നും ഒരാള്‍ ബ്രേക്കപ്പ് ആവുകയോ സിംഗിള്‍ ആവുകയോ ചെയ്താല്‍ അയാളുടെ ജീവിതം അവസാനിച്ചു, അയാള്‍ ഡിപ്രസ്ഡ് ആയിരിക്കും എന്നൊക്കെ.

ഒരു വഴക്കിനായാലും ബ്രേക്കപ്പിനായാലും ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ടായിരിക്കും. അത് ലോകാവസാനം ഒന്നുമല്ല. നമ്മളൊരു ടീനേജറോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയോ ഒക്കെയായിരിക്കുമ്പോഴാവും ഒരു ബ്രേക്കപ്പ് എന്നൊക്കെ പറഞ്ഞാല്‍ അത് ചിലപ്പോള്‍ ലോകാവസാനമായി തോന്നിയേക്കാം.

ഇനി മുന്നോട്ടൊരു ജീവിതമില്ല എന്നൊക്കെ തോന്നാം. പക്ഷേ എന്നെ പോലെ 30 വയസ്സ് അടുത്തിരിക്കുന്ന ഒരാള്‍ക്ക് ഇതൊക്കെ സര്‍വ്വസാധാരണമായ വിഷയമാണ്. നമ്മള്‍ മൂവ് ഓണ്‍ ആയി പോവണം. അത്രയേ ഉള്ളൂ. നമുക്ക് നമ്മുടെ ലൈഫ്, കരിയര്‍, വീട്ടുകാര്‍, കൂട്ടുകാര്‍ ഒക്കെയുണ്ട്.

അതില്‍ തന്നെ എന്‍ഗേജ്ഡ് ആയി ഇരിക്കുകയല്ലേ, ഞാന്‍ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തില്‍ എല്ലാം നന്നായി പോവുന്നു. ജീവിതത്തില്‍ നേരിടേണ്ട ഒരുപാട് പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് നേരിടേണ്ടി വന്നപ്പോള്‍ വളരെ സ്‌ട്രോങ്ങായി ഞാന്‍, ഈ ചെറിയ പ്രായത്തില്‍ തന്നെ.

Latest Stories

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..