വാടകവീട്ടില്‍ നിന്നും ഇറക്കി വിട്ടു ഗയ്സ്..! ഈ വീട് അശുഭലക്ഷണം, പരാതിയുമായി ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍

വിവാദങ്ങള്‍ക്ക് പിന്നാലെ പരാതിയുമായി ഇ ബുള്‍ജെറ്റ് സഹോദരന്മാരായ ലിബിനും എബിനും. വാടകവീട്ടില്‍ നിന്ന് ഉടമസ്ഥന്‍ ഇറക്കി വിട്ടെന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ പരാതി. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം പുതിയ വീടുകിട്ടിയെന്നും അവര്‍ പുതിയതായി പുറത്തിറത്തിയ യൂ ട്യൂബ് വീഡിയോയില്‍ പറഞ്ഞു.

വിവാദങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഉടമ ആവശ്യപ്പെട്ടു. പുതിയ വീടിനായി ഏറെ അലഞ്ഞു. പലരും തങ്ങള്‍ക്ക് വീടുതരാന്‍ മടിച്ചു. ആദ്യം വീട് തരാമെന്ന് ഏറ്റവര്‍ വൈകുന്നേരമാകുമ്പോഴേക്കും പിന്മാറി. ചിലര്‍ വീട് ലഭിക്കുന്നത് മുടക്കി. ഇതിനെല്ലാം കേരള പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

കരാര്‍ കാലാവധി കഴിയുന്നതിന് മുമ്പാണ് ഇറക്കിവിട്ടത്. അതുകൊണ്ടുതന്നെ മുദ്രപത്രത്തിലെഴുതി ഒപ്പിട്ട ശേഷം മാത്രമേ വീട്ടില്‍ നിന്നിറങ്ങൂവെന്നും ഇവര്‍ പറയുന്നു. വീട്ടില്‍ വന്ന് കയറിയ അന്ന് മുതല്‍ നിര്‍ഭാഗ്യം പിന്തുടരുകയാണ്. ഈ വീട്ടില്‍ താമസം തുടങ്ങിയ ശേഷമാണ് ഇത്രയും പ്രശ്നങ്ങളുണ്ടായത് ഈ വീട് അശുഭ ലക്ഷണമാണെന്നും ഐശ്വര്യമില്ലാത്ത വീടാണെന്നും ഇവര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇവര്‍ വളര്‍ത്തിയിരുന്ന പട്ടിയെയും ലൗ ബേര്‍ഡ്സിനെയുമടക്കം കൊണ്ടുപോയി. ഇവര്‍ പുതിയ വീട്ടിലേക്ക് മാറിയ ദൃശ്യങ്ങളും പങ്കുവെച്ചു. 45 മിനിറ്റിലേറെ നീളുന്ന വീഡിയോയാണ് അവര്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ