പരസ്പരം മനസ്സിലാക്കാന്‍ പറ്റിയില്ല എങ്കില്‍ വേര്‍പിരിയുക, ടോക്‌സിക് റിലേഷനില്‍ തുടരേണ്ടതില്ല: എലിസബത്ത്

നടന്‍ ബാലയും ഭാര്യ എലിസബത്തും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ പ്രണയ ബന്ധത്തിലുളള തന്റെ അഭിപ്രായത്തെക്കുറിച്ച് തുറന്നു പറയുന്ന പുതിയ വീഡിയോ ആണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്.

‘പ്രണയം ഏറ്റവും മനോഹരമായ ഒരു ഫീലിങ് ആണ് സിനിമകളില്‍ എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. എന്നാല്‍ സിനിമയില്‍ കാണുന്നത് പോലെ ഒന്നും ആയിരിക്കില്ല പ്രണയം. എല്ലാവരും പറയുന്നത് പോലെ പ്രണയിക്കുമ്പോള്‍ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാന്‍ പാടില്ല. അങ്ങിനെയാണെങ്കില്‍ അറേഞ്ച്ഡ് മാര്യേജ് ആക്കിയാല്‍ പോരെ. , എലിസബത്ത് പറയുന്നു.

”നമ്മുടെ പ്രണയത്തില്‍ നമ്മള്‍ മാത്രം ആയിരിക്കില്ല എന്നും അതിലേക്ക് വില്ലന്മാരും വില്ലത്തിക്കളും കടന്ന് വന്നേക്കാം എന്ന് വീഡിയോയില്‍ എലിസബത്ത് പറയുന്നു. പ്രണയിക്കുന്ന ആളുടെ സ്വഭാവവും അയാള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങളും, അയാളുടെ ബന്ധങ്ങളും എല്ലാം അറിയാന്‍ നമുക്ക് സമയം എടുക്കും.

അപ്പോഴേക്കും പ്രണയിച്ചു പോയതിനാല്‍ നാട്ടുകാര്‍ എന്ത് പറയും, തേപ്പുകാരി/ തേപ്പുകാരന്‍ എന്ന വിളി വരുമോ, ഇവള്‍ക്ക് /ഇവന് ഇത് തന്നെയാണ് പണി എന്ന് ആളുകള്‍ പറയുമോ എന്നൊക്കെ ചിന്തിച്ച് നമ്മള്‍ ആ ടോക്‌സിക് റിലേഷന്‍ ഷിപ്പില്‍ തന്നെ തുടര്‍ന്നേക്കാം. പക്ഷെ അതിന്റെ ആവശ്യം ഇല്ല.

ചുരുക്കി പറഞ്ഞാല്‍, സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്‌പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ ഒന്നും നില്‍ക്കേണ്ട. പ്രണയിക്കുന്നത് തെറ്റാണ് എന്നതല്ല, അമിതമായ പ്രതീക്ഷികള്‍ വയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയില്‍ പോയില്ല എങ്കില്‍ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനില്‍ തുടരേണ്ടതില്ല എന്നതാണ് രത്‌ന ചുരുക്കം”, വീഡിയോയില്‍ എലിസബത്ത് പറഞ്ഞു.

പരസ്പരം മനസ്സിലാക്കാന്‍ പറ്റിയില്ല എങ്കില്‍ വേര്‍പിരിയുക. വിഷമം ഉണ്ടാവും. ഡിപ്രഷനിലേക്ക് പോകാന്‍ സാധ്യതയുണ്ട്. എന്നാലും അതിനെ അതിജീവിക്കുക- എലിസബത്ത് പറഞ്ഞു

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ