നിങ്ങളുടെ വീട്ടില്‍ സ്ഥലമില്ലേ, ദത്തെടുത്ത് വളര്‍ത്തിക്കോളൂ..; തെരുവുനായ്ക്കള്‍ക്ക് വേണ്ടി സംസാരിക്കുന്ന സെലിബ്രിറ്റികളോട് ലക്ഷ്മി മേനോന്‍

തെരുവ് നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന് വാദിക്കുന്ന സെലിബ്രിറ്റികള്‍ക്കെതിരെ നടനും അവതാരകനുമായ മിഥുന്‍ രമേശിന്റെ ഭാര്യയും വ്‌ളോഗറുമായ ലക്ഷ്മി മേനോന്‍. തെരുവ് നായ ശല്യത്തെ കുറിച്ച് പറഞ്ഞുള്ള ലക്ഷ്മിയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. മകളെ തെരുവ് നായ ഉപദ്രവിക്കാന്‍ വന്നതിനെ കുറിച്ച് പറഞ്ഞാണ് ലക്ഷ്മി സംസാരിക്കുന്നത്.

ലക്ഷ്മി മേനോന്റെ വാക്കുകള്‍:

മിഥുന്‍ ചേട്ടന്റെ തറവാട്ട് വീട്ടില്‍ മുമ്പ് നടന്നൊരു സംഭവമാണ്. അടുക്കളയുടെ വാതില്‍ വഴി ഒരു തെരുവ് പട്ടി വന്ന് തന്‍വിയെ കടിക്കാന്‍ ശ്രമിച്ചു. ഞങ്ങളൊക്കെ ഇത് കണ്ട് ഓടി വന്ന് പേടിപ്പിച്ച് വിട്ടപ്പോഴാണ് അത് തിരിച്ച് പോയത്. അതേപോലെ മരുന്ന് കടയിലൊക്കെ പോവുന്ന സമയത്ത് തെരുവ് പട്ടികള്‍ പിന്നാലെ വന്നിട്ടുണ്ട്. കല്ലെടുത്ത് എറിഞ്ഞോടിച്ചിട്ടുണ്ട്.

അതിലെ നടക്കാന്‍ എനിക്ക് നല്ല പേടിയാണ്. ഇപ്പോ എന്റെ അമ്മ താമസിക്കുന്ന സ്ഥലത്ത് തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്. കാറില്ലാതെ നമുക്ക് അതിലെ നടന്ന് പോവാനാവില്ല. തെരുവ് പട്ടികളുടെ ശല്യം ഇത്രയും രൂക്ഷമായി നില്‍ക്കുന്ന സമയത്ത് മാനുഷിക പരിഗണനയെ കുറിച്ച് ചോദിച്ചാല്‍ തീര്‍ച്ചയായും കുട്ടികളുടെ ജീവനാണ് ഞാന്‍ വില കൊടുക്കുന്നത്.

മനുഷ്യത്വമല്ല, തെരുവ് പട്ടിയെ കൊല്ലാന്‍ പാടില്ല എന്നൊക്കെ സെലിബ്രിറ്റികളില്‍ ചിലരൊക്കെ പറയുന്നത് കേട്ടു. തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡാണ്, അതൊരു ഫാന്‍സി ബ്രീഡല്ലേ, നിങ്ങളുടേത് വില കൂടിയ പട്ടിയല്ലേ.

വീട്ടിലൊക്കെ ഒരുപാട് സ്ഥലമുണ്ടാവില്ലേ, എന്നിട്ടെന്താണ് നിങ്ങള്‍ ഇവരെ അഡോപ്റ്റ് ചെയ്യാത്തത്. അങ്ങനെയല്ലേ നമ്മള്‍ മാതൃക കാണിക്കേണ്ടത്, എന്നിട്ടല്ലേ, ഘോരഘോരം പ്രസംഗിക്കേണ്ടത്. അല്ലാതെ വെറുതെയിരുന്ന് പ്രസംഗിച്ചിട്ട് കാര്യമില്ല.

നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഉപദേശിക്കാനും പഠിപ്പിക്കാനും വരുന്നത്. എന്റെ വീട്ടിലെ പട്ടി ഇതാണ്, ഇതൊരു നാടന്‍ പട്ടിയാണ്. നിങ്ങളുടെ വീട്ടിലെ പട്ടി ഏതാണെന്ന് ആലോചിച്ച് നമുക്ക് അത് പറയാനുള്ള അര്‍ഹത ഉണ്ടോയെന്ന് രണ്ടാമത് ആലോചിച്ച് പറയുക.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍