സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. എന്നാല്‍ റീല്‍ വീഡിയോകളിലും ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള രേണുവിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം രേണുവിന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വിവാഹം കഴിഞ്ഞതായി തോന്നിപ്പിക്കുന്ന വീഡിയോയും വെഡ്ഡിങ് കാര്‍ഡിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.
എന്നാല്‍ ഇതൊരു ആല്‍ബത്തിന്റെ ഷൂട്ടിനായുള്ളതാണ്. സെറ്റും മുണ്ടുമുടുത്ത്, കഴുത്തില്‍ തുളസി മാല അണിഞ്ഞ് ഒരു ചെറുപ്പക്കാരനൊപ്പം ക്ഷേത്ര നടയില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന രേണുവിന്റെ വീഡിയോയാണ് വൈറലായത്. പിന്നാലെ രേണു വീണ്ടും വിവാഹിതയായോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നു.
View this post on Instagram
എന്നാല്‍ പുതിയ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് രേണു വിവാഹ വേഷത്തില്‍ അമ്പലത്തിലെത്തിയത്. ഇതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടെ രേണു പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് രേണു ഷെയര്‍ ചെയ്തിരിക്കുന്നത്.
View this post on Instagram
”ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാ, എന്ന് പറഞ്ഞവര്‍ക്ക്… അതേയ് എന്റെ രണ്ടും മക്കളുമായി ഞാന്‍ ഇതാ മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. ഇന്നലെ രാത്രി ഞങ്ങള്‍ എടുത്ത സെല്‍ഫിയാണ്. കിച്ചു എന്റെ മൂത്തമോന്‍, എന്റെ ഋതുനേക്കാള്‍ സ്‌നേഹം അല്‍പ്പം കൂടുതല്‍ എന്റെ കിച്ചുനോടാ, കാരണം അവന്‍ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചെ.”
”നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം” എന്നാണ് രേണു കുറിച്ചിരിക്കുന്നത്. അതേസമയം, കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്നു വിളിക്കുന്ന രാഹുല്‍. ആദ്യഭാര്യ പോയതില്‍ പിന്നെ മകനുമായിട്ടായിരുന്നു സുധി സ്റ്റേജ് പ്രോഗ്രാമുകളിലെല്ലാം പങ്കെടുത്തിരുന്നത്. കിച്ചുവിനു നാല് വയസ്സുള്ളപ്പോഴാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്.