ഉണ്ണി മുകുന്ദന്റെ ഗതി എന്താവുമെന്ന് ഇനി കണ്ടറിയണം, ഒരു കാര്യവുമില്ലാതെ അച്ഛനും അമ്മയ്ക്കും വിളിച്ച വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ?: വ്‌ലോഗര്‍ സായി

യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍, നടന്‍ മുകുന്ദനെതിരായ കേസിലെ സ്റ്റേ ഹൈക്കോടതി നീക്കിയതില്‍ സന്തോഷം പങ്ക് വെച്ച് വ്‌ളോഗര്‍ സായി. ‘ഉണ്ണി മുകുന്ദന്‍ കുരുക്കിലായി, വലിയ സന്തോഷം, എന്റെ അച്ഛന് വിളിച്ചവനാണ്’, എന്ന് വീഡിയോയില്‍ സായി പറയുന്നു. ഉണ്ണി മുകുന്ദന് എതിരായ കേസില്‍ സ്റ്റേ നീക്കിയതിന് പിന്നാലെയായിരുന്നു സായിയുടെ പ്രതികരണം.

‘ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട ആ കേസ് അതിനെക്കുറിച്ച് തന്നെയാണ് ഇന്ന് പറയാനുള്ളത്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ സന്തോഷമായോ എന്നാണ് പലരും മെസേജ് അയച്ച് ചോദിച്ചത്. സത്യം പറഞ്ഞാല്‍ അത് കണ്ടപ്പോള്‍ സന്തോഷമായി.

വെറുതെ നുണപറഞ്ഞ് നല്ലവനായ ഉണ്ണിയാവേണ്ട ആവശ്യം എനിക്കില്ല. ഇന്നലെ തന്നെ ഞാന്‍ അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ ഗതി എന്താവുമെന്ന് ഇനി കണ്ടറിയേണ്ടതാണ്,’ സായി വ്യക്തമാക്കി.

‘നേരത്തെ തന്നേയുള്ള ഒരു കേസായിരുന്നു ഇത്. ഇപ്പോള്‍ പുതിയ അപ്‌ഡേഷന്‍ വന്നതാണ്. എന്നെ വിളിച്ചിട്ട് ഒരു കാര്യവും ഇല്ലാതെ അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ? എന്തായാലും എനിക്ക് നല്ല സന്തോഷമായി. ഉണ്ണി മുകുന്ദന്റെ ഗതി എന്താവുമെന്ന് ഇനി കണ്ടറിയേണ്ടതാണ്,’ സായി കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ