വ്‌ലോഗര്‍ അര്‍ജ്യുവും അപര്‍ണയും വിവാഹിതരായി

സോഷ്യല്‍ മീഡിയ വ്‌ലോഗര്‍ അര്‍ജ്യുവും അവതാരക അപര്‍ണയും വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. റോസ്റ്റിങ് വീഡിയോകളിലൂടെ വൈറലായ താരമാണ് അര്‍ജ്യു എന്ന അര്‍ജുന്‍ സുന്ദരേശന്‍.

അവതാരകയും മോഡലുമാണ് അപര്‍ണ പ്രേംരാജ്. ഇക്കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു അര്‍ജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്. തന്റെ പ്രണയിനിയായ അപര്‍ണയുടെ ഒപ്പമുള്ള ചിത്രങ്ങളും അര്‍ജ്യു പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

Read more