ദേഷ്യമായിരുന്നു ആദ്യം, പിന്നീട് പ്രണയമായി.. ഞങ്ങളുടെ ഇഷ്ടം വീട്ടുകാര്‍ സമ്മതിക്കും: തൊപ്പി

വിവാദ യൂട്യൂബ് താരമാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്. അശ്ലീല ഭാഷകളിലൂടെ മോശം കണ്ടന്റുകള്‍ നല്‍കുന്നുവെന്ന പരാതി തൊപ്പിക്കെതിരെ ഉയര്‍ന്നിരുന്നു. പിന്നാലെ നിയമനടപടിയും നേരിട്ടിരുന്നു. ഇപ്പോഴിതാ, തന്റെ പ്രണയം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തൊപ്പി.

ഫസി ആണ് തന്റെ കാമുകി എന്ന് തൊപ്പി പറഞ്ഞിരുന്നു. തന്റെ പ്രണയം എങ്ങനെ തുടങ്ങിയെന്ന് പറയുകയാണ് തൊപ്പി ഇപ്പോള്‍. ”കളമശ്ശേരിയില്‍ വച്ച് എന്റെ വണ്ടി ഇവളുടെ വണ്ടിയുമായി കൂട്ടിയിടിച്ചു. നല്ല ഇടി ആയിരുന്നു. പക്ഷേ ആര്‍ക്കും ഒന്നും പറ്റിയില്ല. അന്ന് രാത്രി സംസാരിച്ചു” എന്നാണ് നിഹാദ് പറയുന്നത്.

വണ്ടി ഇടിച്ചപ്പോള്‍ വന്‍ ദേഷ്യമായിരുന്നു എന്നാണ് ഫസി പറയുന്നത്. ”നിഹാദ് ആണ് വണ്ടിയില്‍ ഉണ്ടായിരുന്നതെന്ന് അറിഞ്ഞിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പുള്ളിയെ അറിയാമായിരുന്നു. വണ്ടി പണി ചെയ്ത് കൊടുക്കണമായിരുന്നു. ഇവരുടെ വണ്ടിയുടെ ബാക്കും ഞങ്ങടെ വണ്ടീടെ ഫ്രണ്ടും മൊത്തം പോയി.”

”പൊലീസ് സ്റ്റേഷനിലും പോയി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം എടുത്തു ഇതൊന്ന് ശരിയാക്കി എടുക്കാന്‍. എനിക്ക് ആദ്യമൊന്നും നിഹാദിനെ ഇഷ്ടമില്ലായിരുന്നു. ഫുള്‍ ഒച്ചപ്പാടും ബഹളവും എന്തൊന്നാണ് ഈ കാണിച്ചു കൂട്ടുന്നത് എന്നൊക്കെ തോന്നിയിട്ടുണ്ട്” എന്നാണ് ഫസി പറയുന്നത്.

Read more

പ്രണയത്തെ കുറിച്ച് വീട്ടില്‍ അറിയാമെന്നും ഇരുവരും പറയുന്നുണ്ട്. ”വീട്ടില്‍ റിലേഷന്‍ ആണെന്ന് അറിഞ്ഞു. ഇവന്‍ വീട്ടുകാരോട് സംസാരിച്ചതാണ്. വാപ്പ പറഞ്ഞു ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് പറഞ്ഞത്. പൊതുവില്‍ പുള്ളിയെ കുറിച്ചൊരു ഇമേജില്ലെ അതിന്റെ പ്രശ്‌നം ഉണ്ട്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാര്‍ സമ്മതിക്കും എന്നാണ് പ്രതീക്ഷ” എന്നാണ് തൊപ്പിയും ഫസിയും ഒരു അഭിമുഖത്തില്‍ പറഞ്ഞത്.