ഗാനഗന്ധര്വ്വന് യേശുദാസിന്റെ 80-ാം പിറന്നാളാണ് ഇന്ന്. അയ്യപ്പന്റെ ഉറക്കു പാട്ട് എന്ന പേരില്‍ പ്രശസ്തമായ ഹരിവരാസനത്തെ യേശുദാസിന്റെ ശബ്ദമാണ് നിത്യഹരിതമാക്കുന്നത്. മലയാളികളെ ഏറെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ഗാനമാണിത്. മലയാളികളെ മാത്രമല്ല വിദേശികളെയും ഇപ്പോള്‍ ഹരിവരാസനം കീഴ്പ്പെടുത്തിയിരിക്കുകയാണ്. അമേരിക്കന്‍ സ്വദേശികളായ കോര്ബിന് മൈല്‍സ്, റിക്ക് സേഗാള്‍ എന്നിവര്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
സ്റ്റുപ്പിഡ് റിയാക്ഷന് എന്ന യൂട്യൂബ് ചാനലിലാണ് യേശുദാസിന്റെ ആലാപനത്തെ പ്രശംസിച്ച് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇരുവരും യേശുദാസിനെയും അദ്ദേഹത്തിന്റെ ആലാപനശൈലിയെയും വീഡിയോയില്‍ പ്രശംസിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി യേശുദാസിനെ പ്രകീര്‍ത്തിച്ച് എത്തിയിരിക്കുന്നത്.
Read more
അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസ്സിലെയും ഈണമാണ് യേശുദാസ്. ഒമ്പതാം വയസ്സില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. എണ്‍പതിന്റെ നിറവിലും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി തുടരുന്ന പതിവ് യേശുദാസ് തെറ്റിക്കുന്നില്ല, പതിവു പോലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. എട്ടു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന പുരസ്കാരം 25 പ്രാവശ്യവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.