ഹരിവരാസനത്തില്‍ മതിമറന്ന് വിദേശികള്‍‍; വൈറലായി ‘സ്റ്റുപ്പിഡ് റിയാക്ഷന്‍’ വീഡിയോ

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 80-ാം പിറന്നാളാണ് ഇന്ന്. അയ്യപ്പന്റെ ഉറക്കു പാട്ട് എന്ന പേരില്‍ പ്രശസ്തമായ ഹരിവരാസനത്തെ യേശുദാസിന്റെ ശബ്ദമാണ് നിത്യഹരിതമാക്കുന്നത്. മലയാളികളെ ഏറെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ഗാനമാണിത്. മലയാളികളെ മാത്രമല്ല വിദേശികളെയും ഇപ്പോള്‍ ഹരിവരാസനം കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. അമേരിക്കന്‍ സ്വദേശികളായ കോര്‍ബിന്‍ മൈല്‍സ്, റിക്ക് സേഗാള്‍ എന്നിവര്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.

സ്റ്റുപ്പിഡ് റിയാക്ഷന്‍ എന്ന യൂട്യൂബ് ചാനലിലാണ് യേശുദാസിന്റെ ആലാപനത്തെ പ്രശംസിച്ച് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇരുവരും യേശുദാസിനെയും അദ്ദേഹത്തിന്റെ ആലാപനശൈലിയെയും വീഡിയോയില്‍ പ്രശംസിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി യേശുദാസിനെ പ്രകീര്‍ത്തിച്ച് എത്തിയിരിക്കുന്നത്.

അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസ്സിലെയും ഈണമാണ് യേശുദാസ്. ഒമ്പതാം വയസ്സില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. എണ്‍പതിന്റെ നിറവിലും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി തുടരുന്ന പതിവ് യേശുദാസ് തെറ്റിക്കുന്നില്ല, പതിവു പോലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. എട്ടു വട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരവും കേരള സംസ്ഥാന പുരസ്‌കാരം 25 പ്രാവശ്യവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം