ഒരാളുടെ കണ്ണുനീർ പോലും ആ ഫ്ലോറിൽ വീഴാൻ അനുവദിച്ചിട്ടില്ല; അപവാദപ്രചാരണത്തിന് എം.ജി യുടെ മറുപടി!

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട  റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. കുരുന്നുകളുടെ സംഗീത വൈദഗ്ധ്യം തെളിയിക്കാൻ ഉള്ള അവസരമാണ് ഈ ഷോയിലൂടെ  ലഭിക്കുന്നത്. കഴിഞ്ഞ സീസണിലെ വിജയി സീതാലക്ഷ്മിയും ആയിരുന്നു. എന്നാൽ ഷോ അവസാനിച്ച ഉടൻ തന്നെ ഷോയിലെ ഒരു ജഡ്ജും, ഗായകനുമായ എംജി ശ്രീകുമാറിനെതിരെ ചില യൂ ട്യൂബ് ചാനൽ വഴി അപവാദപ്രചാരണം നടക്കുകയുണ്ടായി. ഇതിനെതിരെ  എംജിയുടെ പ്രതികരണം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

നാൽപ്പത് വർഷത്തോളമായി പ്രേക്ഷകരുടെ പിന്തുണ കൊണ്ട് ജീവിച്ചു പോകുന്ന ഒരു എളിയ കലാകാരൻ ആണ് ഞാൻ. ഒരുപാട് റിയാലിറ്റി ഷോകളിൽ ജഡ്ജായി ഞാൻ ഇരുന്നിട്ടുണ്ട്. ഇന്നുവരെയും ഞാൻ അതിൽ പങ്കെടുക്കുന്ന ഒരാളോടും ഒരു പക്ഷാപാതവും കാണിച്ചിട്ടില്ല.

ഷോയിൽ പങ്കെടുത്ത 24 പേരെയും താൻ ഒരേ പോലെയാണ് സ്നേഹിച്ചത് എന്നും, ആരോടും വേർതിരിവ് കാണിച്ചില്ലെന്നും എംജി പറയുന്നു. ഒരാളുടെ കണ്ണുനീർ പോലും ആ ഫ്ലോറിൽ വീഴാൻ അനുവദിച്ചിട്ടില്ലെന്നും ഇനിയും അത് അങ്ങനെ ആകും എന്നും താരം വ്യക്തമാക്കി.

തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുവാക്കൾ മാപ്പ് പറയുന്ന വീഡിയോയും എം.ജി തന്റെ പ്രേക്ഷകർക്കായി പങ്ക് വെച്ചു .

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍