ജനപ്രീതികൊണ്ട് ലോകം കീഴടക്കിയ ക്രിസ്മസ്സ് കാരള്‍ ഗാനങ്ങള്‍

ഡോ. സാബിന്‍ ജോര്‍ജ്ജ്

സ്‌നേഹവും കരുണയും സമാധാനവും നിറയുന്ന ക്രിസ്മസ്സ് രാവ്. പാലപ്പൂമണം പടരുന്ന രാത്രികളില്‍ മഞ്ഞിന്‍തുള്ളികള്‍ വീണ വഴിയിലൂടെ പാതിരാകുര്‍ബാനയ്ക്കുള്ള യാത്ര. എങ്ങും നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ്സ് ട്രീകളും. ആഘോഷപൂര്‍വ്വം തെരുവീഥിയിലേക്കിറങ്ങുന്ന കാരള്‍ സംഘങ്ങള്‍. ഒന്നു ചെവിയോര്‍ത്തു നോക്കൂ. ലോകത്തെവിടെയായാലും ചില ഗാനങ്ങള്‍ ഒന്നു തന്നെയാണ്. കാലത്തെയും ദേശത്തെയും മതങ്ങളെയും വരെ ഉല്ലംഘിച്ച് ദേശയാത്ര നടത്തിയ ചില കാരള്‍ ഗാനങ്ങള്‍. താരകങ്ങള്‍ പാടുന്ന ഈ രാവുകളില്‍ ലോകപ്രസിദ്ധി നേടിയ ചില കാരള്‍ ഗാനങ്ങളേക്കുറിച്ച് ഒരോര്‍മ്മക്കുറിപ്പ്.

ശാന്തരാത്രി തിരുരാത്രി

ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന കൊച്ചു ഗ്രാമത്തില്‍ ഒരു ചാപ്പലുണ്ട്. സൈലന്റ് നൈറ്റ് ഹോളി നൈറ്റ് (Silent night ! Holy night !) എന്ന ഗാനം പിറവികൊണ്ട സൈലന്റ് നൈറ്റ് സ്മാരക ചാപ്പല്‍. ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ് 1818 ഡിസംബറിലെ ക്രിസ്മസ്സിനോടടുത്ത രാവുകളിലൊന്നില്‍ ഒബേന്‍ഡോര്‍ഫ് ബായിസാസ് ബര്‍ഗിലെ പള്ളി വികാരി ഫാ. ജോസഫ് മോര്‍ ക്രിസ്മസ്സ് രാത്രിയില്‍ പാടാന്‍ കുത്തിക്കുറിച്ച ചില വരികള്‍. പള്ളി സ്‌കൂളിലെ ഓര്‍ഗന്‍ വിദ്വാന്‍ ഫ്രാന്‍സ് സേവര്‍ ഗ്രൂബറുടെ സഹായത്തോടെ വരികളില്‍ സംഗീതം നിറഞ്ഞു. അവരുടെ സൃഷ്ടിയായ ആ ജര്‍മ്മന്‍ പാട്ട് പാതിരാ കുര്‍ബാനയില്‍ ആലപിക്കപ്പെട്ടു. “Still Nacht Heilige Nacht” എന്ന ഗാനം 1859- ന്യൂയോര്‍ക്കിലെ ട്രിനിറ്റി പള്ളിയിലെ ജോണ്‍ ഫ്രീമാന്‍ എന്ന വൈദികന്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ “സൈലന്റ് നൈറ്റ് ഹോളി നൈറ്റ്” എന്ന ലോകചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ക്രിസ്മസ്സ് ഗാനങ്ങളിലൊന്നിന്റെ പുതുപ്പിറവിയായി. പിന്നീട് ഒന്നും രണ്ടുമല്ല നൂറ്റന്‍പതോളം ഭാഷകളി ഇവയുടെ മൊഴിമാറ്റമുണ്ടായി. ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്മസ്സ് ഗാനമായി “ശാന്ത രാത്രി തിരുരാത്രി” മാറി. 1995-ല്‍ ഈ ഗാനത്തിന്റെ ഒറിജിന കയ്യെഴുത്തുപ്രതി കണ്ടെത്തി. 1833- ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗാനം ഇന്ന് ലോകത്തിലെ എല്ലാ ക്രിസ്മസ്സ് രാവുകളുടെയും പൊതുസ്വത്താണ്. അതിനാലാവണം 2011- യുനെസ്‌കോ ഈ ഗാനത്തെ “മാനവരാശിയുടെ അമൂല്യ സാംസ്‌ക്കാരിക പൈതൃക”മായി പ്രഖ്യാപിച്ചത്.

ഒബെന്‍ഡോര്‍ഫിലെ (Oberndorf) സെന്റ് നിക്കോളാസ് പാരിഷ് പള്ളിയിലെ ഒരു സാധാരണ വൈദികന്‍ എഴുതിയ പാട്ട് കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടപ്പോള്‍ നാഥനില്ലാത്ത അവസ്ഥയും കണ്ടു. ബീഥോവന്‍, മൊസാര്‍ട്ട്‌പോലെ ഏതോ അനശ്വര പ്രതിഭയുടെ ഗാനമായിപോലും ഇത് കരുതപ്പെട്ടു. പക്ഷേ 1995- മോറിന്റെ കൈപ്പടയില്‍ ഈ പാട്ട് കണ്ടെത്തുകയായിരുന്നു. ലോകത്തെ നിരവധി പ്രശസ്ത ഗായകരുടെ ആല്‍ബങ്ങളില്‍ ചേക്കേറിയ സൈലന്റ് നൈറ്റ് ഗായകരെയും, ഗാനത്തെയും പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ക്രിസ്മസ്സിനായി ആധ്യാത്മിക ചൈതന്യമുള്ള പാട്ടായിരുന്നു മോര്‍ ഒരുക്കിയത്. 1957 ഒക്‌ടോബര്‍ 15-ന് ലോകപ്രസിദ്ധ ഗായകനായ എ വിസ് പ്രെസ്‌ലി പുറത്തിറക്കിയ എ വിസ് ക്രിസ്മസ്സ് ആ ബത്തി ഉള്‍പ്പെടുത്തിയ ഈ പാട്ട് പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഠലാക ത്തി ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ക്രിസ്മസ്സ് ആല്‍ബമെന്ന ക്രെഡിറ്റും ഇതിനാണ്. എല്ലാ സംഗീത വിഭാഗത്തിലും പെട്ട നിരവധി മറ്റു സംഗീതജ്ഞരും, സിനിമകളും, ടി.വി ഷോകളും ഒക്കെ ഈ പാട്ട് ഏറ്റുപാടി. ബിങ്ങ് ക്രോസ്ബിയുടെ പാട്ടിന്റെ പതിപ്പ് എക്കാലത്തേയും മികച്ച ആ ബങ്ങളിലൊന്നാണ്.

മണികളേ നിങ്ങള്‍ കിലുങ്ങുക (Jingle Bells)

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധമായ, പ്രചുരപ്രചാരം നേടിയ, ഭൂമി ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കേട്ടതെന്നു പറയാന്‍ പറ്റുന്ന അമേരിക്കന്‍ പാട്ടാണ് ജിംഗിള്‍ ബെല്‍സ്. ലോകത്തില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടതും “ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ് ജിംഗിള്‍ ഓള്‍ ദ വേ” എന്ന ഈ ഗാനമായിരിക്കും. ജയിംസ് ലോഡ് പീര്‍പോണ്ട് (1822-1893) എന്ന അമേരിക്കക്കാരന്‍ ഗ്രാമത്തിലെ വേദപഠന ക്ലാസ്സിലെ താങ്ക്‌സ് ഗിവിങ്ങ് ദിനത്തില്‍ പാടാനായി എഴുതിയതാണത്രേ ഇത്. അതായത് ഇതിന് തുടക്കത്തില്‍ ക്രിസ്മസ്സുമായി ബന്ധമില്ലായിരുന്നു. പിന്നീട് അവധിക്കാലങ്ങളുമായി ബന്ധപ്പെട്ട് ഇവ പാടിത്തുടങ്ങി. 1889-ല്‍ ആദ്യമായി റിക്കോര്‍ഡ് ചെയ്യപ്പെട്ടു. ഉല്ലാസത്തിന്റെ മൂഡില്‍ എഴുതപ്പെട്ട ഈ ഗാനം പിന്നീട് ക്രിസ്മസ്സ് കാരള്‍ ഗാനമായി പ്രസിദ്ധി നേടിയെങ്കിലും ഇതില്‍ മതവു മായോ, ക്രിസ്മസ്സുമായോ ബന്ധപ്പെട്ട ഒന്നുമില്ല. തികച്ചും മതനിരപേക്ഷ ഗാനം. എ വിസ് പ്രിസ്‌ലി, ബീറ്റി സ് തുടങ്ങി നിരവധി സംഗീതജ്ഞര്‍ തങ്ങളുടെ ആല്‍ബങ്ങളി ഇവ ഉള്‍പ്പെടുത്തി. 1890-1954 കാലഘട്ടത്തില്‍ ലോക ഹിറ്റ് ചാര്‍ട്ടി ഇവ മാറാതെ നിലകൊണ്ടു. നാസയുടെ ബഹിരാകാശ യാത്രികരായ തോമസ് സ്റ്റഫോര്‍ഡും, വാല്‍ട്ടര്‍ സ്‌കിറയും ജമിനി-6 യാത്ര നടത്തിയപ്പോള്‍ ഒരു ചെറു ഹര്‍മ്മോണിയവും കൂടെ കൊണ്ടുപോയി. ഒപ്പം മണികളും. അങ്ങനെ ബഹിരാകാശത്തു നിന്ന് നാസയിലേക്ക് ഒരു പാട്ട് ജിംഗിള്‍ ബെല്‍സ് ആദ്യമായി ഒഴുകിയെത്തി. മഞ്ഞുവണ്ടികള്‍ കൂട്ടിമുട്ടാതെ യാത്ര തുടരാന്‍ സ്ഥാപിച്ച മണികളില്‍ നിന്നാണ് ഈ സംഗീതം. ഈ ക്രിസ്മസ്സ് രാവുകളിലും ലോകമെങ്ങും ഈ മുഴുവന്‍ നേരവും അവ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ഡ്രമ്മിന്റെ കരോള്‍ ഗാനം

കാതറിന്‍ കെന്നിക്കോട്ട് ഡേവിസ് (Katherine Kennicott Davis) എന്ന അമേരിക്കന്‍ സംഗീത അദ്ധ്യാപിക 1941- രചിച്ചതാണിത്. കാരള്‍ ഓഫ് ദ ഡ്രം എന്ന പേരി എഴുതപ്പെട്ട ഈ ഗാനം ദ ലിറ്റി ഡ്രമ്മര്‍ ബോയ് (The little Drummer Boy) എന്ന പേരി പ്രസിദ്ധമായി. 1951- ആദ്യമായി ശബ്ദലേഖനം ചെയ്യപ്പെട്ട ഈ ഗാനം പിന്നീട് ഇന്നിവിടെ വരെ നിരവധി സംഗീതജ്ഞര്‍ ഉപയോഗിച്ചിട്ടുണ്ട്. ആ പാവപ്പെട്ട ആട്ടിന്‍കുട്ടിക്ക് പുല്‍ക്കൂട്ടി പിറന്ന ഉണ്ണിക്ക് സമര്‍പ്പിക്കാന്‍ ആകെ ഉണ്ടായിരുന്നത് ഏറ്റവും മനോഹരമായി ഡ്രം വാദനം നടത്തുകയായിരുന്നു. അവനതു ചെയ്യുകയും, ഉണ്ണിയവനെ നോക്കി പുഞ്ചിരി തൂകിയെന്നും വരികള്‍ പറയുന്നു.

ഇനിയും നിരവധി ഗാനങ്ങള്‍

ലോക പ്രസിദ്ധമായ നിരവധി ക്രിസ്മസ്സ് ഗാനങ്ങള്‍ കാലങ്ങളെ അതിജീവിച്ച് മനുഷ്യ മനസ്സില്‍ ശാന്തിയുടേയും, സമാധാനത്തിന്റേയും പ്രതീക്ഷ വിതയ്ക്കുന്നു. ലോകം സമാധാനത്തിനായി കേഴുമ്പോഴെല്ലാം ക്രിസ്മസ്സ് കരോളുകളുടെ സന്ദേശം പ്രസക്തമാകുന്നു. O come All ye Faithful, God Rest You Merry Gentleman തുടങ്ങി വിരലിലെണ്ണാന്‍ കഴിയാത്ത ക്രിസ്മസ്സ് ഗാനങ്ങള്‍. ലോകം മുഴുവന്‍ കീഴടക്കിയവയാണ്.

പൊന്നും, മീറയും, കുന്തിരക്കവുമായി കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍മാരെപ്പോലെ, സ്തുതിഗാനം പാടിയ മാലാഖമാരേയും ആട്ടിടയന്‍മാരെപ്പോലെ നമുക്ക് ഏറ്റു പാടാന്‍ എന്നും ഈ ഗാനങ്ങള്‍.

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം