ബാറ്ററികള്‍ ഊരിമാറ്റാനാവാത്ത സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്ക് വിമാനങ്ങളില്‍ ജറ്റ് എയര്‍വേയ്‌സ് 15 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൊബൈല്‍ഫോണ്‍ ഒഴികെയുള്ളവയ്ക്കാണ് ബാധകം.
ഇന്‍ ബില്‍റ്റ് ബാറ്ററികളോടുകൂടിയ സ്മാര്‍ട്ട് ലഗേജുകള്‍ക്കും ബാഗേജുകള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വെക്കുന്ന യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ അവയുടെ ബാറ്ററികള്‍ ഊരിമാറ്റി ചെക്ക് ഇന്‍ ബാഗേജിനൊപ്പം അയക്കണം. ഇത്തരം ഉപകരണങ്ങള്‍ കൊണ്ടുപോകുന്നവര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ ജീവനക്കാര്‍ക്ക് സത്യവാങ്മൂലം നല്‍കണം.
Read more
അയാട്ട(ഇന്റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍) നിര്‍ദേശപ്രകാരമാണ് നടപടി. സംഘടനയില്‍ അംഗങ്ങളായ 260 വിമാന കമ്പനികള്‍ക്കും സുരക്ഷാഭീഷണികള്‍ മുന്‍നിര്‍ത്തി സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായി നിര്‍മിക്കുന്ന പവര്‍ബാങ്കുകള്‍ക്കും വിമാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം വസ്തുക്കളില്‍ ഉപയോഗിക്കുന്ന സീലിങ് പുട്ടികള്‍, വ്യാജബാറ്ററികള്‍, ഇലട്രോണിക്ക് സര്‍ക്യൂട്ടുകള്‍ എന്നിവ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടി.