ഹരിത ട്രിബ്യൂണലിനെ കൊല്ലുന്നു; മൂന്നാര്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ അനിശ്ചിതത്വത്തില്‍

ചെന്നൈ ഹരിതട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കേരളത്തിലെ പരിസ്ഥിതി സംബന്ധിച്ച കേസുകളുടെ സ്ഥിതി അനിശ്ചിതത്വത്തിലായി. പരിസ്ഥിതി നിയമലംഘനങ്ങള്‍ സംബന്ധിച്ച കേസുകളാണ് ഇവിടെയുള്ളത്.

ജനുവരി രണ്ടാം തീയതിയാണ് ചെന്നൈ ബെഞ്ചിലെ അവസാന ജഡ്ജിയും വിരമിച്ചത്. ഇതോടെ ഇവിടം പൂട്ടി. ഡല്‍ഹി ബെഞ്ച് രണ്ടാഴ്ചകൂടിയേ കാണൂ. ഇവിടെയിപ്പോള്‍ സ്വന്തമായി ജഡ്ജിയില്ല. പുണെയില്‍നിന്നൊരു ജഡ്ജി വന്ന് കേസ് കേട്ടുപോവുകയാണ്. അദ്ദേഹം വിരമിക്കാന്‍ രണ്ടാഴ്ചയേയുള്ളൂ. വിരമിക്കുമ്പോള്‍ ഇവിടവും അടയ്ക്കും.

ഹരിതട്രിബ്യൂണലുകളുടെ പ്രവര്‍ത്തനം നിശ്ശബ്ദമായി ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. ജഡ്ജിമാര്‍ വിരമിക്കുമ്പോള്‍ പകരം ആളെ വെക്കാതെയാണ് ട്രിബ്യൂണലിനെ ഇല്ലാതാക്കുന്നത്. ട്രിബ്യൂണലുകളിലെല്ലാംകൂടി ഏറ്റവും കുറഞ്ഞത് 20 ജുഡീഷ്യല്‍ അംഗങ്ങളും 20 വിദഗ്ധാംഗങ്ങളും വേണമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, ഇതൊരിക്കലും പാലിക്കപ്പെടാറില്ല.

മൂന്നാറിലെ കൈയേറ്റവും പരിസ്ഥിതിനിയമലംഘനങ്ങളും ഒല്ലൂരിലെ ജല മലിനീകരണം, ബ്രഹ്മപുരത്തെ മാലിന്യനിക്ഷേപം, വേമ്പനാട് കായല്‍ കൈയേറ്റം, അഷ്ടമുടിക്കായല്‍ മലിനീകരണം, അസംഖ്യം ഖനികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവസംബന്ധിച്ച കേസുകള്‍ ഉള്‍പ്പെടെ കേരളത്തിലെ പല സുപ്രധാന കേസുകളും പ്രവര്‍ത്തനം നിലച്ച ചെന്നൈ ബെഞ്ചിലാണുള്ളത്. മൂന്നാര്‍ നശിക്കുന്നുവെന്ന “മാതൃഭൂമി” വാര്‍ത്തയെ അടിസ്ഥാനമാക്കി ഹരിതട്രിബ്യൂണല്‍ സ്വമേധയാ എടുത്ത കേസും ഇവിടെയുണ്ട്.

സുപ്രീംകോടതി

ഹരിതട്രിബ്യൂണലിലെ ജഡ്ജിമാര്‍ വിരമിക്കുന്ന കാര്യം സര്‍ക്കാരിന് നേരത്തേ അറിയാമായിരുന്നല്ലോ? അവസാന മിനിറ്റില്‍ തീരുമാനിച്ചതല്ലല്ലോ?

വ്യവസ്ഥയുടെ ലംഘനം

ഹരിതട്രിബ്യൂണലിന്റെ മുന്നില്‍വരുന്ന കേസോ അപ്പീലോ എന്തായാലും ആറുമാസത്തിനുള്ളില്‍ കേട്ടിരിക്കണമെന്ന വ്യവസ്ഥ ഇതുസംബന്ധിച്ച ആക്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. ഈ സ്ഥാനത്താണ് ആറുമാസമായി കേസ് കേള്‍ക്കാന്‍ ജഡ്ജിമാര്‍ പോലുമില്ലാത്ത അവസ്ഥയുള്ളത്. 2016 നവംബറില്‍ നല്‍കിയ കേസുപോലും ഇതുവരെ പരിഗണിക്കാത്തതില്‍ ഉള്‍പ്പെടുന്നുണ്ട്.-ഹരീഷ് വാസുദേവന്‍.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍