കോടിയേരി ചൈനയുടെ ചാരന്‍; രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് കുമ്മനം

തൃശൂർ ∙ ചൈനയ്ക്കു വേണ്ടി വാദിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുമ്മനം നയിക്കുന്ന വികാസ് യാത്രയ്ക്കു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ സ്വീകരണമേറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചൈനയുടെ ചാരനാണു കോടി യേരി. കേരളത്തിൽ നിന്നു ചൈനയ്ക്കു വേണ്ടി വാദിച്ച കോടിയേരിക്കെതിരെ സർക്കാർ കേസെടുക്കണമെന്നു കുമ്മനം ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിനു മുന്നിൽ നീതിക്കുവേണ്ടി സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനോ പ്രശ്നത്തിൽ ഇടപെടാനോ മുഖ്യമന്ത്രി ഇനിയും തയാറായിട്ടില്ല. ഇക്കാര്യത്തിൽ ‌സിബിഐ അന്വേഷണം ഉറപ്പു വരുത്തി കേന്ദ്ര സർക്കാർ ശക്തമായ നടപടികളെടുക്കും. ശ്രീജിവിന്റെ മരണം കൊലപാതകമാണെന്ന ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മൊഴിയിൽ പൊലീസ് കംപ്ലയിന്റ് അതോറിറ്റി കേസെടുക്കാത്തതു എന്തുകൊണ്ടാണെന്നും കുമ്മനം ചോദിച്ചു.

കണ്ണട, ഹെലികോപ്റ്റർ വിവാദങ്ങൾ ഇടതുമുന്നണി നേതാക്കളെ ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാക്കി. ഇടതു ഭരണം സിപിഎം പാർട്ടിക്കു വേണ്ടി മാത്രമായി. വിമോചനയാത്രയ്ക്കും ജനരക്ഷായാത്രയ്ക്കും പിന്നാലെ അടിസ്ഥാന വർഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണു വികാസ് യാത്ര നടത്തുന്നതെന്നും സംസ്ഥാനത്ത് സമഗ്ര രാഷ്ട്രീയ പരിവർത്തനം നടത്താൻ യാത്രയ്ക്കു കഴിയുമെന്നും കുമ്മനം പറഞ്ഞു.

Latest Stories

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം