മ്യാൻമറിലെ സൈനിക നടപടിയെക്കുറിച്ചു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഒറ്റമാസം കൊല്ലപ്പെട്ടത് 6700 രോഹിൻഗ്യകൾ

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തു സൈനിക ഇടപെടൽ നടന്ന ആദ്യമാസം തന്നെ 6700 രോഹിൻഗ്യകൾ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സി (എംഎസ്എഫ്) ന്റെ നിഗമനം. അഞ്ചുവയസ്സിൽ താഴെയുള്ള 730 കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സംഘടന നടത്തിയ സർവേയിൽ കണ്ടെത്തി.

ഇതാദ്യമായാണു റാഖൈനിൽ കൊല്ലപ്പെട്ടവരുടെ കണക്കു പുറത്തുവരുന്നത്. നാനൂറുപേർ കൊല്ലപ്പെട്ടതായാണ് ഇതുവരെ സൈന്യം സമ്മതിച്ചിരുന്നത്. സൈനിക പോസ്റ്റുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു തിരിച്ചടിയായി കഴിഞ്ഞ ഓഗസ്റ്റ് 25ന് ആണു രോഹിൻഗ്യകളുടെ കേന്ദ്രമായിരുന്ന റാഖൈനിൽ സൈനിക നടപടി തുടങ്ങിയത്. ആയിരക്കണക്കിനു ഗ്രാമങ്ങൾ ചുട്ടെരിച്ച സൈനികർ, നൂറുകണക്കിനു പേരെ വെടിവച്ചുകൊന്നു. അതു കഴിഞ്ഞുള്ള രണ്ടാഴ്ചയ്ക്കിടെ തന്നെ മ്യാൻമറിൽനിന്നു ബംഗ്ലദേശിലേക്കു പലായനം ചെയ്തത് ഒരുലക്ഷം രോഹിൻഗ്യകളാണ്.

മൂന്നുമാസംകൊണ്ട് അഭയാർഥികളുടെ എണ്ണം 6.2 ലക്ഷമായി ഉയർന്നു. 69 ശതമാനം പേരും കൊല്ലപ്പെട്ടതു വെടിയേറ്റാണ്. വീടിനു സൈന്യം തീവച്ചതോടെ ഉള്ളിൽ വെന്തെരിഞ്ഞാണ് ഒൻപതു ശതമാനം പേരുടെ അന്ത്യം. അഞ്ചുശതമാനം പേർ സൈന്യത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ടു. ന്യൂനപക്ഷമായ രോഹിൻഗ്യ മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം നടന്നുവെന്ന ഐക്യരാഷ്ട്ര സംഘടനയുടെയും യുഎസിന്റെയും ആരോപണത്തെ സാധൂകരിക്കുന്നതാണു സർവേ. ബംഗ്ലദേശിലെ അഭയാർഥി ക്യാംപുകളിൽ ആറുതവണ നടത്തിയ സർവേയിലൂടെ 11,426 രോഹിൻഗ്യകളിൽനിന്നു സംഘടന വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ടിനോടു മ്യാൻമർ സർക്കാർ പ്രതികരിച്ചിട്ടില്ല.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ