സ്തംഭിച്ച് യുഎസ്; എട്ടു ലക്ഷം സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങും

അടിയന്തരാവശ്യങ്ങൾക്കു പണം ചെലവഴിക്കുന്നതിന് അനുമതി നൽകുന്ന ബിൽ സെനറ്റ് നിരാകരിച്ചതിനെ തുടർന്ന് യുഎസ് സർക്കാരിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. പ്രതിരോധവിഭാഗമായ പെന്റഗൺ ഉൾപ്പെടെ ഫെഡറൽ സർക്കാരിനു കീഴിലുള്ള വകുപ്പുകൾക്കു ഫെബ്രുവരി 16 വരെയുള്ള ചെലവിനു പണം അനുവദിക്കുന്ന ബില്ലാണു പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി തടഞ്ഞത്. നൂറംഗ സെനറ്റിൽ ബിൽ പാസാകാൻ 60 വോട്ടുകളാണു വേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 51 അംഗങ്ങളുണ്ടെങ്കിലും ലഭിച്ചത് 50 മാത്രം.

ബാധിക്കുന്നത് ഇങ്ങനെ;

∙ വൈറ്റ് ഹൗസിലെ 1700 ജീവനക്കാരിൽ 1056 പേർക്ക് നിർബന്ധിത അവധി.

∙ 13 ലക്ഷം സൈനികരും പതിവുപോലെ ജോലി തുടരും. ശമ്പളമുണ്ടാകില്ല.

∙ ദേശീയ പാർക്കുകൾ, മ്യൂസിയം തുടങ്ങിയവ അടഞ്ഞു കിടക്കും.

∙ സാമൂഹിക സുരക്ഷ, എയർ ട്രാഫിക് കൺട്രോൾ, ഗതാഗത സുരക്ഷ, തപാൽ തുടങ്ങിയവ പ്രവർത്തിക്കും.

പ്രതിസന്ധി മുൻപും

യുഎസിൽ അഞ്ചു വർഷത്തിനിടെയുണ്ടാകുന്ന രണ്ടാമതു സാമ്പത്തിക സ്തംഭനമാണിത്. ബറാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ 2013 ഒക്ടോബറിൽ 16 ദിവസത്തെ സാമ്പത്തിക സ്തംഭനമുണ്ടായി.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍