ഭക്ഷണം കിട്ടാത്തതിന് വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍ ചെയ്തത് !

റെഡ്ഡിറ്റ് എന്ന് സോഷ്യല്‍ മീഡിയാ സൈറ്റില്‍ കാലിഫോര്‍ണിയയില്‍ നിന്നും ഒരാള്‍ പോസ്റ്റ് ചെയ്ത അനുഭവം വിവിധ ഓണ്‍ലൈന്‍ പത്രങ്ങള്‍ വാര്‍ത്തയാക്കുകയുണ്ടായി. പേരു വെളിപ്പെടുത്താത്തയാളുടേതാണ് പോസ്റ്റ്.

‘ഞാന്‍ ശരിക്കും ഒരു പ്രോഫഷണല്‍ ഫോട്ടോഗ്രാഫറല്ല. ഡോഗ് ഗ്രൂമറുടെ ജോലിയാണ് ചെയ്യുന്നത്. ഫോട്ടോ എടുക്കാനറിയാം. സാധാരണ ഒരു വെഡ്ഡിംഗ് ഫോട്ടോയ്ക്ക് രണ്ടായിരം ഡോളറാണ് പ്രതിഫലം. എന്റെ നിവൃത്തികേടുകൊണ്ടാണ് വെറും ഇരുന്നൂറ്റി അമ്പതു രൂപയ്ക്ക് ആ ജോലി ചെയ്യാമെന്നേറ്റത്. രാവിലെ ഭക്ഷണം കഴിക്കാതെയാണ് ജോലി തുടങ്ങിയത്. ഉച്ചക്ക് കഴിക്കാന്‍ അവര്‍ സമയം തന്നില്ല. വൈകിട്ട് ഏഴുമണിയായപ്പോള്‍ ഭക്ഷണം കഴിക്കാന്‍ വധുവിനോട് അനുവാദം ചോദിച്ചു. എന്നാല്‍ ഗസ്റ്റ് എല്ലാം പോയിക്കഴിഞ്ഞിട്ട് കഴിച്ചാല്‍ മതിയെന്ന് വരന്‍ കട്ടായം പറഞ്ഞു. കുറേനേരം സഹിച്ചു. സര്‍വ്വ നിയന്ത്രണങ്ങളും വിട്ടപ്പോള്‍ ഞാനവരുടെ ഫോട്ടോ മുഴുവന്‍ ഡിലീറ്റാക്കി.’

വിലപ്പെട്ട നിമിഷങ്ങളാണ് നഷ്ടപ്പെട്ടതെങ്കിലും ഭൂരിഭാഗം പേരും ഇയാളെ അനുകൂലിച്ചാണ് കമന്റ് ചെയ്തതെന്ന് റിവോള്‍ട്ട് ടിവി പറയുന്നു. പ്രൊഫഷണലിസത്തിന്റെ പ്രാധാന്യം എടുത്തുപറയുന്ന ഈ സംഭവം ഫോട്ടോഗ്രാഫേഴ്‌സ് പങ്കുവെക്കുകയാണിപ്പോള്‍. കൂടാതെ സഹജിവീയുടെ വിശപ്പിന് വിലകല്‍പ്പിക്കാത്തതിന് അജ്ഞാതരായ വധൂവരന്‍മാരും എയറിലായി. നിങ്ങള്‍ ആരെ ജോലിക്കു വിളിച്ചാലും സമയത്ത് ഭക്ഷണം കൊടുക്കണം എന്ന ഗുണപാഠമാണ് പലരും പങ്കുവെച്ചത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍